Wednesday, May 8, 2024
spot_img

‘അഫ്ഗാനിലെ മാറുന്ന സാഹചര്യം ഇന്ത്യക്ക് വെല്ലുവിളി’; തന്ത്രങ്ങളില്‍ മാറ്റം വരുത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

തമിഴ്‌നാട്: അഫ്ഗാനിസ്താനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇന്ത്യയ്ക്ക് വെല്ലുവിളിയായിരിക്കുകയാണെന്നും രാജ്യത്തിന്റെ തന്ത്രത്തിൽ മാറ്റം വരുത്താൻ ഇത് നമ്മളെ നിർബന്ധിതരാക്കുകയാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. തമിഴ്‌നാട്ടിലെ സൈനിക പരിശീലന കേന്ദ്രമായ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിൽ സംസാരിക്കുമ്പോഴാണ് ആദ്ദേഹം ഇക്കാര്യം പറഞ്ഞത്

“അഫ്ഗാനിസ്താനിലെ മാറുന്ന സാഹചര്യങ്ങള്‍ നമുക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ തന്ത്രങ്ങളെ കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. നാം നമ്മുടെ തന്ത്രങ്ങള്‍ മാറ്റുകയാണ്, ക്വാഡിന്റെ രൂപീകരണം ഇതിനെ അടിവരയിടുന്നതാണ്”, രാജ്‌നാഥ് സിങ് വ്യക്തമാക്കി.

അതേസമയം സംയോജിത സൈനിക സംഘങ്ങളെ സജ്ജമാക്കുന്ന കാര്യം പ്രതിരോധ മന്ത്രാലയം ഗൗരവപരമായി പരിഗണിക്കുന്നുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

“യുദ്ധങ്ങൾക്കിടയിൽ പെട്ടെന്നുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാനും സമഗ്ര പ്രതിരോധത്തിനും ഈ സംയോജിത സൈനികസംഘം സുസജ്ജമായിരിക്കും. ദേശീയ സുരക്ഷയ്ക്കുവേണ്ടി ഏത് നിമിഷവും എവിടെവെച്ചും ശത്രുവിനെ നേരിടാൻ ഇന്ത്യ തയ്യാറാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ പാകിസ്താൻ ഇന്ത്യയോട് നിഴൽയുദ്ധത്തിന് കോപ്പുകൂട്ടുകയാണെന്നും രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles