Saturday, April 27, 2024
spot_img

നരേന്ദ്രമോദിയെക്കൊണ്ട് അത് ചെയ്യിപ്പിച്ചത് ജിഹാദികളുടെ പേടിസ്വപ്നമായ ഈ പുലിയാണ്..

ശങ്കു ടി ദാസ് എന്ന വ്യക്തി എപ്പോഴും എന്തിനാണ് മാപ്പിള ലഹളയെപറ്റിയും 1921നെ പറ്റിയും തന്നെ പറഞ്ഞോണ്ടിരിക്കുന്നത് എന്ന് നിങ്ങളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും.

പക്ഷെ, അദ്ദേഹം ഇങ്ങനെ ഒക്കെ ചെയ്തില്ലായിരുന്നേൽ മലബാർ കലാപത്തെ ക്കുറിച്ച് തുറന്നടിച്ചില്ലായിരുന്നെങ്കിൽ നമ്മുടെ ഒക്കെ അടുത്ത തലമുറക്ക് മാപ്പിള ലഹള എന്ന ഹിന്ദു വിരുദ്ധ കലാപം ധീര സ്വാതന്ത്ര്യ സമരം ആയേനെ..

തന്റെ മുൻ തലമുറ അനുഭവിച്ച നരകയാതനയെ പറ്റി സംസാരിച്ചു കൊണ്ടേ ഇരിക്കുക അതും ഒരു മടിയും ഇല്ലാതെ..
മറുഭാഗത്തോ.. സിനിമ പ്രവർത്തകർ മുതൽ രാഷ്ട്രീയ പ്രവത്തകർ അടക്കം മത മൗലീക വാദികൾ വരെ…
അവരെയെല്ലാം തോൽപ്പിച്ചു പ്രധാനമന്ത്രിയുടെ അടുത്ത് വരെ വിഷയം എത്തിച്ചു തന്റെ മുൻ തലമുറക്ക് നീതി വാങ്ങി കൊടുത്തു എന്ന് മാത്രം അല്ല അവരെ വലിയ ഒരു നാണക്കേടിൽ നിന്ന് രക്ഷിക്കുക കൂടി ചെയ്തു ശങ്കു ടി ദാസ് എന്ന ഭാരതപുത്രൻ.
അദ്ധേഹം മറ്റൊരു കുറിപ്പുകൂടി മലബാർ കലാപത്തെ ക്കുറിച്ച് എഴുതിയിട്ടുണ്ട്. അത് ഇങ്ങനെയാണ്.
1921ൽ ഏറനാട് താലൂക്കിലെ ഹിന്ദു ജനസംഖ്യ എന്നത് 1,63,328 പേർ മാത്രമാണ്.
ഒരു ലക്ഷത്തിലേറെ ആളുകൾ അഭയാർത്ഥികൾ ആയി എന്ന് ആനി ബസന്റ് തന്നെ എഴുതിയിട്ടുമുണ്ട്.
‘മാപ്പിള ലഹള ബ്രിട്ടീഷുകാർക്ക് എതിരെ ആയിരുന്നു, അവരെ സഹായിച്ചിരുന്ന ചില ജന്മികൾ കൂടി അതിൽ ബാധിക്കപ്പെട്ടു എന്നേയുള്ളൂ’ എന്നിപ്പോൾ മുഖ്യമന്ത്രി വരെ പറയുന്നു.
എനിക്ക് മനസിലാവാത്ത കാര്യം ഇതാണ്.
ലഹളയിൽ എല്ലാം നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ച ഒരു ലക്ഷത്തോളം ഹിന്ദുക്കളും അപ്പോൾ ജന്മികൾ ആയിരുന്നോ?


ഏറനാട്ടിലെ ആകെ ജന്മിമാരുടെ എണ്ണം പരമാവധി അഞ്ഞൂറ് ആയിരിക്കണം.
അവരുടെ കുടുംബാംഗങ്ങളെയും ചേർത്താൽ മൂവായിരം എന്നെടുക്കാം.
എന്നാൽ പതിനായിരം പേരാണ് മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടത്.
ഈ മനുഷ്യരൊക്കെ ജന്മികൾ ആയിരുന്നോ?
“ഒരമ്പലം പോലും ഇല്ലാത്ത ഗ്രാമങ്ങൾ ഇല്ലായിരുന്നു. മിക്കയിടത്തും ഒരു അമ്പലത്തിൽ കൂടുതലും ഉണ്ടായിരുന്നു. ലഹള പടർന്ന ഇടങ്ങളിൽ ഉണ്ടായിരുന്ന സർവ്വ അമ്പലങ്ങളും ബാക്കി വക്കാതെ തകർക്കപ്പെട്ടു.” എന്നാണ് സി. ഗോപാലൻ നായർ എഴുതിയിട്ടുള്ളത്.
ഈ ക്ഷേത്രങ്ങളിലെ മൂർത്തികൾ എല്ലാം ജന്മികൾ ആയിരുന്നോ?
രണ്ടായിരത്തഞ്ഞൂറിൽ കുറയാതെ ആളുകൾ നിർബന്ധിത മത പരിവർത്തനത്തിന് വിധേയരായി എന്ന് റോളണ്ട് ഇ മില്ലർ എഴുതുന്നു.
എന്നാൽ യഥാർത്ഥ സംഖ്യ അയ്യായിരത്തിന് മേലെ ആയിരുന്നു എന്ന് ആര്യ സമാജത്തിന്റേത് ഉൾപ്പെടെയുള്ള രേഖകൾ തെളിയുക്കുന്നുണ്ട്.


കോഴിക്കോടും പൊന്നാനിയും സ്ഥാപിച്ച ആര്യ സമാജം ഓഫീസുകൾ വഴിയും സാമൂതിരി നേതൃത്വം നൽകിയ വാദ്ധ്യാന്മാരുടെ സഭ വഴിയും മൂവായിരത്തിൽ ഏറെ മതം മാറ്റപ്പെട്ടവരെ ധർമ്മത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.
ഇതിൽ ഭൂരിപക്ഷം പേരും അവർണ്ണ വിഭാഗങ്ങളിൽ നിന്നുള്ള സാധാരണക്കാർ ആയിരുന്നു.
ജന്മി വിരുദ്ധ കലാപത്തിൽ ഇവരെ എന്തിനാണ് നിർബന്ധമായി മതം മാറ്റിയത്?
ആയിരക്കണക്കിന് സ്ത്രീകളെ ലഹളക്കാർ പിടിച്ചു കൊണ്ട് പോവുകയും ബലാത്സംഗം ചെയ്യുകയുമുണ്ടായി.
ബലാത്സംഗം ഏത് നിലയിലാണ് ജന്മിത്ത വിരുദ്ധ കർഷക പ്രക്ഷോഭത്തിന്റെ ഒരു മുറയാകുന്നത്?
ആലി മുസ്‌ലിയാരെ ആണ് ലഹളക്കാർ ആദ്യം ഖിലാഫത് രാജ്യത്തിന്റെ സുൽത്താൻ ആയി വാഴിക്കുന്നത്.
ആലി മുസ്ലിയാർ കർഷകനോ കുടിയാനോ ആയിരുന്നില്ല.
തിരൂരങ്ങാടി പള്ളിയുടെ ഖാതിബ് ആയിരുന്നു.
മുസ്ലിം ആത്മീയ നേതാവായിരുന്നു.
വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയും കർഷകൻ ആയിരുന്നില്ല.
ഏക്കറ് കണക്കിന് ഭൂമിയും സ്വന്തമായി പോത്ത് വണ്ടികളും ഉള്ള പാറവെട്ടി കുടുംബത്തിലെ അംഗമായിരുന്നു.
ലഹളത്തലവന്മാർ ആയ ചെമ്പ്രശ്ശേരി തങ്ങളും അബൂബക്കർ മുസ്ലിയാരും മൊയ്തു മൗലവിയും കൊന്നാറ തങ്ങളും ഒന്നും കർഷകർ ആയിരുന്നില്ല.
ഇസ്ലാമിക മത പണ്ഡിതന്മാരും ആത്മീയ നേതാക്കളുമായിരുന്നു.
മാപ്പിള ലഹള ജന്മി വിരുദ്ധ കർഷക കലാപം ആയിരുന്നെങ്കിൽ അതിന്റെ ഒരൊറ്റ നേതാവ് പോലുമെന്താണ് കർഷകർക്കിടയിൽ നിന്ന് ഉണ്ടാവാത്തത്?
ലഹളയാൽ ബാധിക്കപ്പെട്ടത് ഏതാനും ജന്മികളോ സവർണ്ണരോ മാത്രമല്ല.
ലഹള സ്ഥലത്തെ മുഴുവൻ ഹിന്ദുക്കളുമാണ്.
1921ൽ മലബാറിൽ ജീവിച്ചിരുന്ന ഹിന്ദുക്കൾ മുഴുവൻ ബ്രിട്ടീഷ് അനുകൂലികളും ചൂഷകരും കൊല്ലപ്പെടേണ്ടവരും ആയിരുന്നെന്നാണോ നിങ്ങൾ പറയുന്നത്?
ഇങ്ങനെയാണ് ശങ്കു ടി ദാസിന്റെ കുറിപ്പ് അവസാനിക്കുന്നത്.

മാപ്പിള ലഹള സാതന്ത്ര്യ സമരം ആയിരുന്നെങ്കിൽ വരിയം കുന്നൻ കൊന്ന് തള്ളിയവർ ദേശവിരുദ്ധർ ആയേനെ..
Sanku T Das.. നിങ്ങൾ ചരിത്രം സൃഷ്ടിച്ചവൻ അല്ല.. ചരിത്രം തിരുത്തിയവൻ ആണ്.. അതും ദേശ വിരുദ്ധർ എഴുതി ഉണ്ടാക്കിയ 100 കൊല്ലത്തെ ചരിത്രം. ജിഹാദികളുടെ അടിത്തറ തോണ്ടുന്ന സത്യം ജനങ്ങൾക്കിടയിലേക്ക് സദൈര്യം എത്തിച്ച താങ്കൾക്ക് തത്വമയി ന്യൂസിന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles