Saturday, May 25, 2024
spot_img

ഒ​രു ട്രെ​യി​ൻ കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ ത​ള്ളി​നീ​ക്കാ​മാ​യി​രു​ന്നു; സംഗതി സത്യമാണ് സംഭവം നടന്നത് മധ്യപ്രദേശിൽ

ഹ​ദ്ര: മ​ധ്യ​പ്ര​ദേ​ശി​ലെ ഹ​ദ്ര​യി​ലെ റെ​യി​ൽ​വെ ജീ​വ​ന​ക്കാ​ർ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. സി​നി​മ​യി​ലെ ജ​യ​ന്‍റെ ത​ള്ളും പിന്നെ മറ്റു ചിലരുടെ പത്രക്കാരെ കാണുമ്പോഴുള്ള വാ​ക്കാ​ലു​ള്ള ത​ള്ളു​മ​ല്ല. ഇ​ത് സാ​ക്ഷാ​ൽ ത​ള്ള്, ട​വ​ര്‍ വാ​ഗ​ണ്‍ അ​പ്പാ​ടെ പാ​ള​ത്തി​ൽ​നി​ന്നും നീ​ക്കി​യ ത​ള്ള്.

സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം പ്ര​ധാ​ന പാ​ള​ത്തി​ൽ കു​ടു​ങ്ങി​യ ട​വ​ര്‍ വാ​ഗ​ണ്‍ റെ​യി​ൽ​വെ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​റ്റൊ​രു പാ​ള​ത്തി​ലേ​ക്ക് ത​ള്ളി നീ​ക്കു​ക​യാ​യി​രു​ന്നു. അ​മ്പ​തോ​ളം പേ​ർ ചേ​ർ​ന്നാ​ണ് എ​ഞ്ചി​ൻ ഉ​ന്തി​നീ​ക്കി​യ​ത്.

ഒ​രു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് മ​റ്റൊ​രു ട്രാ​ക്കി​ലേ​ക്ക് ട്രെ​യി​ൻ നീ​ക്കി​യ​ത്. ഇ​തോ​ടെ ചി​ല ട്രെ​യി​നു​ക​ൾ വൈ​കി. ട്രെ​യി​ൻ പ്ര​ധാ​ന​ട്രാ​ക്കി​ൽ​നി​ന്നും നീ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.
ഇപ്പോൾ എല്ലാ തള്ളുകളും വെറും തള്ളല്ല എന്ന തിരിച്ചറിവിലാണ് ചില ഇരട്ടച്ചങ്കൻമാർ

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles