ദില്ലി: പല നിർണായക തീരുമാനങ്ങളും എടുത്ത ചീഫ് ജസ്റ്റിഡ് ഡി.വൈ ചന്ദ്രചൂഡിന്റെ അവസാനതെ പ്രവർത്തി ദിവസമാണ് ഇന്ന്. ചീഫ് ജസ്റ്റിസ് പദവിയില്‍ രണ്ടുവര്‍ഷമിരുന്ന അദ്ദേഹം ഞായറാഴ്ചയാണ് വിരമിക്കുന്നത് .രാഷ്ട്രീയ പ്രാധാന്യവും മാനുഷിക പ്രാധാന്യമുള്ള നിരവധി കേസുകളിൽ വിധി പറഞ്ഞ ജഡ്ജിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സ്വകാര്യത അവകാശം,ഇലക്ട്രൽ ബോണ്ട്, ആർട്ടിക്കിൾ 370 അടക്കമുള്ള നിരവധി കേസുകളിൽ ചരിത്രപരമായ വിധി പ്രസ്താവിച്ചു.പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമല്ലാതാക്കല്‍, സ്വകാര്യത മൗലികാവകാശമാക്കല്‍, വിവാഹേതര ബന്ധം ക്രിമിനല്‍ക്കുറ്റമല്ലാതാക്കല്‍, 24 ആഴ്ചവരെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അവിവാഹിതകള്‍ക്കും അവകാശം നല്‍കല്‍ തുടങ്ങിയ വിധികള്‍ ശ്രദ്ധേയമാണ്.ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച 2018-ലെ വിധിപറഞ്ഞ ഭരണഘടനാബെഞ്ചിലെ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിന്യായം ചര്‍ച്ചയായിരുന്നു.
2022 നവബറിലാണ് ഡിവൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50 മത്തെ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്.സുപ്രീംകോടതിയുടെ എംബ്ലവും പതാകയും മാറ്റിയതും കണ്ണുതുറന്ന നിലയിലുള്ള നീതിദേവതയുടെ പുതിയ പ്രതിമ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. തന്റെ വസതിയില്‍നടന്ന ഗണപതിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതും അയോധ്യാവിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചിട്ടുണ്ട് എന്ന പ്രസ്താവനയുമെല്ലാം ശ്രദ്ധേയമായിരുന്നു.അതേസമയം അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ, ന്യൂനപക്ഷ പദവി സംബന്ധിച്ച
കേസിലാണ് ഡി വൈ ചന്ദ്രചൂഡ് തന്റെ അവസാന വിധിന്യായം പ്രഖ്യാപിക്കുക. ഇദ്ദേഹം പദവിയൊഴിയുന്ന സാഹചര്യത്തിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന നവംബറിൽ ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.

