Sunday, September 20, 2026

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ അനുമതി; 72 ലക്ഷം രൂപ അനുവദിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഡൽഹിയിൽ പുതിയ വാഹനം വാങ്ങുന്നു. രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാനാണ് അനുമതി. ഡൽഹിയിലെ ആവശ്യങ്ങൾക്കായാണ് ഈ വാഹനങ്ങൾ. കാറുകൾ വാങ്ങാനായി 72 ലക്ഷം രൂപ അനുവദിച്ചു.

ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മീഷണറുടെ ആവശ്യം അംഗീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ ഉത്തരവിറക്കി. കേന്ദ്ര സർക്കാരിന്റെ ജെം പോർട്ടൽ വഴിയാണ് കാറ് വാങ്ങുന്നത്. കഴിഞ്ഞ മാസം മുഖ്യമന്ത്രിയക്ക് കിയാ കാർണിവൽ വാങ്ങിയിരുന്നു.

33 ലക്ഷം രൂപ വിലവരുന്ന കിയ കാർണിവൽ ആണ് വാങ്ങിയത്. ആദ്യം ടാറ്റാ ഹാരിയറാണ് വാങ്ങാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇതിന് പകരം പ്രത്യേക സംവിധാനങ്ങളുള്ള കിയാ കാർണിവൽ വാങ്ങുകയായിരുന്നു. പോലീസ് മേധാവി അനിൽ കാന്താണ് ഇത് ശുപാർശ ചെയ്തത്.

Related Articles

Latest Articles