Thursday, May 16, 2024
spot_img

നിത്യോപയോ​ഗ സാധനങ്ങൾക്ക് പൊള്ളും വില! എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ വില നിലവാര പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കണം, അമിതമായി ഇടാക്കുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം: നിത്യോപയോ​ഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. പലയിടത്തും പല വില ആണെന്നും
എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ വില നിലവാര പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലീഗല്‍ മെട്രോളജി വകുപ്പ് കർശന പരിശോധനകൾ നടത്തണം. പൂഴ്ത്തിവയ്പ്പ് പൂര്‍ണ്ണമായും ഒഴിവാക്കാനാവണം. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കലക്ടറുടെ നേതൃത്വത്തിലുള്ള ടീം നേരിട്ട് പരിശോധനകള്‍ നടത്തണമെന്നും പൊലീസിന്റെ ഇടപെടലും ഉണ്ടാകണമെന്നും നിർദ്ദേശമുണ്ട്.

Related Articles

Latest Articles