Wednesday, April 24, 2024
spot_img

നളിനി നെറ്റോ രാജിവച്ചു: രാജി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിലെ അന്തഛിദ്രത്തെ തുടർന്ന്

മുൻ ചീഫ് സെക്രട്ടറിയും ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നളിനി നെറ്റോ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജി എന്ന് കരുതുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനുമായി നളിനി  നെറ്റോയ്ക്ക് കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

കഴിഞ്ഞ കുറേ മാസങ്ങളായി പ്രധാനപ്പെട്ട ഫയലുകൾ ഒന്നും തന്റെ മുന്നിൽ എത്താറില്ലെന്നും വെറും നോക്ക് കുത്തിയായി പദവിയിൽ തുടരാൻ താല്പര്യമില്ലെന്നും തനിക്ക് അടുപ്പമുള്ളവരോട് സൂചിപ്പിച്ചിരുന്നു. തർക്കങ്ങൾ ഉണ്ടാകുമ്പോൾ അത്   പരിഹരിച്ചിരുന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും സി​പി​എം നേ​താ​വു​മാ​യ എം.​വി ജ​യ​രാ​ജൻ രാജിവച്ച് പാർട്ടിയുടെ ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​ സ്ഥാനം ഏറ്റെടുക്കാൻ തീരുമാനിച്ചതാണ് നളിനി നെറ്റോയുടെ പെട്ടന്നുള്ള രാജിയ്ക്ക് കാരണം. തിരഞ്ഞെടുപ്പ് കഴിയും വരെ പദവിയിൽ തുടരാൻ മുഖ്യമന്ത്രി പിണറായി വിജയൻ നളിനി നെറ്റോയോട്  ആവശ്യപ്പെട്ടിട്ടുണ്ട്.

1981 ബാ​ച്ച്‌ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ന​ളി​നി നെ​റ്റോ. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ര്‍, സം​സ്ഥാ​ന ടൂ​റി​സം ഡ​യ​റ​ക്ട​ര്‍, നി​കു​തി, സ​ഹ​ക​ര​ണ ര​ജി​സ്‌​ട്രേ​ഷ​ന്‍, ജ​ല​സേ​ച​നം, ഗ​താ​ഗ​തം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഒ​മ്പതു​വ​ര്‍​ഷം സം​സ്ഥാ​ന​ത്ത് മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ആ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത്  മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പദവിയിൽ എത്തുന്ന ആദ്യ വനിതയുമാണ് നളിനി നെറ്റോ.

Related Articles

Latest Articles