Saturday, June 15, 2024
spot_img

ഇസ്രയേലിനോട് കളിയ്ക്കാൻ നിൽക്കണ്ട മക്കളെ ; നിന്നെക്കൊണ്ട് ആകൂല…

ഹമാസ് തുടങ്ങിവച്ച യുദ്ധം ഇസ്രായേൽ അവസാനിപ്പിക്കും എന്ന രീതിയിലേക്കാണ് ഇപ്പോൾ സംഘർഷം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഹമാസാണ് യുദ്ധം തുടങ്ങിവച്ചതെങ്കിലും ഇസ്രയേലിന്റെ കനത്ത തിരിച്ചടിയിൽ ഗാസ നാമാവശേഷമാകുകയാണ്. ഇപ്പോഴിതാ, വെറുതെയിരുന്ന ഇസ്രയേലിനെ ചൊറിഞ്ഞ ഹമാസിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ഇസ്രായേലിൽ നിന്നും മലയാളിയായ റീന ഫ്രാൻസിസ്.

ചെറിയ രാജ്യമായ ഇസ്രയേലിനെ വിലകുറച്ചു കാണരുത്. കാരണം, ഇസ്രായേൽ ഇപ്പോൾ ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചടക്കിയിരിക്കുകയാണ്. യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്രയേലിനെ നോക്കി ചിരിച്ചവർ ഇന്ന് ഹമാസ് പോരാളികളുടെ അവസ്ഥ കണ്ട് കരയുകയാണ്. കാരണം, ഹമാസ് പോലും വിചാരിക്കാത്ത തരത്തിലാണ് ഇസ്രായേൽ തിരിച്ചടിച്ചത്. ഒരു മാസം മാത്രം പിന്നിടുമ്പോൾ പതിനൊന്നായിരത്തിലധികം ആളുകളാണ് പലസ്തീനിൽ കൊല്ലപ്പെട്ടിരിക്കുന്നത്.

Related Articles

Latest Articles