Sunday, October 25, 2026

ഇന്ന് ശിശുദിനം; നെഹ്‌റുവിന്റെ സ്മരണയില്‍ രാജ്യം…

ഇന്ന് ശിശുദിനം (Childrens Day). സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബര്‍ 14. 1889 നവംബര്‍ 14നാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്‌റു എന്നും ഓര്‍മ്മിക്കപ്പെടുന്നു. ശിശുദിനത്തിൽ സാധാരണ രാജ്യമെമ്പാടും കുട്ടികളുടെ റാലികളും ടാബ്ലോ പ്രദർശനങ്ങളും അരങ്ങേറും. എന്നാൽ കോവിഡ് കാലമായതുകൊണ്ട് തന്നെ വലിയ ആഘോഷങ്ങളൊന്നുമില്ല.

2018 നവംബറിൽ, കുട്ടികളുടെ ദിനത്തിലെ ഗൂഗിളിന്റെ ഡൂഡിൽ രൂപകൽപ്പന ചെയ്തത് മുംബൈയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയാണ്. ഒരു ദൂരദർശിനി ഉപയോഗിച്ച് നക്ഷത്രങ്ങളുള്ള ഒരു ആകാശത്തേക്ക് നോക്കുന്ന കുട്ടിയായിരുന്നു ഡൂഡിൽ ഡിസൈൻ. ഈ ഡിസൈൻ ഇന്ത്യയിൽ 2018 ലെ ‘ഡൂഡിൽ 4 ഗൂഗിൾ’ മത്സരത്തിൽ വിജയിച്ചിരുന്നു.

കുട്ടികളുടെ ക്ഷേമത്തിലും, സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായുള്ള ദിനം

നാം കുട്ടികള്‍ക്കായി ഒരുക്കിക്കൊടുക്കുന്ന സാഹചര്യങ്ങളും സൗകര്യങ്ങളും മാതൃകകളും പരിചരണവുമാണ് അവരുടെ വ്യക്തിത്വ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുക. സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ ഈ ഇടപെടല്‍ സഹായകമാകും. മലീമസമായ ഒരന്തരീക്ഷത്തില്‍ ഉണരുകയും ജീവിക്കുകയും ഉറങ്ങുകയും ചെയ്യുക എന്ന ഭീകരമായ അവസ്ഥാവിശേഷത്തെ തരണംചെയ്യാന്‍ കുട്ടികള്‍ പ്രാപ്തരാകണം. ഒരുപോലെയാകാനും ഒരുമയിലാകാനും ഈ നവംബര്‍ 14 കുട്ടികള്‍ക്ക് വഴികാട്ടിയാകട്ടെ.

Related Articles

Latest Articles