Thursday, May 16, 2024
spot_img

ഭാരതത്തിന്റെ ശക്തി ചൈനയും തിരിച്ചറിയുന്നു ! മുട്ടാനാവില്ല മക്കളെ !

ചൈനയും മറ്റ് സമീപ രാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്ന ദക്ഷിണ ചൈനാ കടലിൽ, ഭാരതത്തിന്റെയും ഫിലിപ്പീൻസിന്റെയും നാവികസേനകൾ തമ്മിലുള്ള സമീപകാല നാവിക അഭ്യാസങ്ങളിൽ ഭയന്ന് വിറച്ച്, ചൈനീസ് സൈന്യം. തൽഫലമായി വിവിധ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ സഹകരണം മൂന്നാം രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്കും, പ്രാദേശിക സമാധാനത്തിനും ഹാനികരമാകരുതെന്ന് പ്രസ്താവനയിറക്കിയിരിക്കുകയാണ് ചൈനീസ് സേന. പ്രദേശത്തെ ചെറുരാജ്യങ്ങളെ വ്യത്യസ്ത വിഭവങ്ങൾക്ക് വേണ്ടി തങ്ങളുടെ സൈനിക ശേഷി ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്ന ചൈനയ്ക്ക്, വലിയ തിരിച്ചടിയാണ് ഭാരതം ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന സൈനിക സഹകരണം. കാരണം, ദക്ഷിണ ചൈനാ കടലിന്റെ ഭൂരിഭാഗവും തങ്ങളുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ, ഫിലിപ്പീൻസ്, വിയറ്റ്‌നാം, മലേഷ്യ, ബ്രൂണെ, തായ്‌വാൻ എന്നീ രാജ്യങ്ങൾക്കും തങ്ങളുടെ സമുദ്രതിർത്തിമേൽ സ്വാഭാവിക അവകാശമുണ്ട്. എന്നാൽ ഇത്തരം രാജ്യങ്ങളെ ചൈന തങ്ങളുടെ സൈനിക ശേഷി കാണിച്ച് ഭയപ്പെടുത്തുകയാണ് പതിവ്. എന്നാൽ ചൈനയുടെ ഒരിടവും ഭാരതത്തിന്റെ നേരെ നടക്കില്ല. ഭാരതം ഇടപെടാൻ തീരുമാനിച്ചാൽ ചൈനയുടെ സമവാക്യങ്ങൾ എല്ലാം തെറ്റുമെന്നതിലും സംശയമില്ല.

അതേസമയം, ഈ മാസം ആദ്യം തങ്ങളുടെ കപ്പലുകളെ ആക്രമിക്കാൻ ചൈനീസ് കപ്പലുകൾ ജലപീരങ്കി ഉപയോഗിച്ചതായി ഫിലിപ്പീൻസ് നാവികസേന ആരോപിച്ചിരുന്നു. അതേസമയം, ഈ മാസമാദ്യം ഫിലിപ്പീൻസ് സന്ദർശന വേളയിൽ, ഫിലിപ്പൈൻ നാവികസേനയുടെ ഓഫ്‌ഷോർ പട്രോളിംഗ് കപ്പലായ ബിആർപി റാമോൺ അൽകാരാസിനൊപ്പം, ഐഎൻഎസ് കാഡ്മാറ്റ് ദക്ഷിണ ചൈനാ കടലിൽ സൈനികാഭ്യാസത്തിൽ പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൈനയും ഫിലിപ്പീൻസും തമ്മിലുള്ള സമുദ്ര തർക്കം ബീജിംഗും മനിലയും തമ്മിലുള്ള വിഷയമാണെന്നും അതിൽ ഇടപെടാൻ മൂന്നാമതൊരാൾക്ക് അവകാശമില്ലെന്നും വ്യക്തമാക്കി കേണൽ വു ക്വിയാൻ രംഗത്തെത്തിയത്. അതേസമയം ഒരു രാജ്യത്തെയും നേരിട്ട് പരാമർശിക്കാതെയാണ് അദ്ദേഹം പ്രസ്താവന ഇറക്കിയത്. എന്നാൽ, ഭാരതത്തിന് പുറമെ ഫ്രാൻസിനും ഫിലിപ്പൈൻസുമായി നാവിക അഭ്യാസങ്ങൾ നടത്താനുള്ള പദ്ധതികളുണ്ട്. കാരണം, വെറുതെയിരിക്കുന്ന രാജ്യങ്ങളെ പോയി ചൊറിഞ്ഞു പണി വാങ്ങുന്ന നടപടികളാണ് ചൈന ഇപ്പോഴും ചെയ്യുന്നത്. എന്നാൽ, ആദ്യമാദ്യം ചൈനയെ മറ്റുള്ള രാജ്യങ്ങൾ ഭയന്നിരുന്നുവെങ്കിലും ഇപ്പോൾ തിരിച്ചടിച്ചു തുടങ്ങിയിരിക്കുകയാണ്. കൂടാതെ, ഭാരതം ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടിക്ക് ശേഷം ലോകരാജ്യങ്ങൾ ചൈനയെ തള്ളിക്കളയുന്നതാണ് കാണുവാൻ സാധിക്കുന്നത്.

Related Articles

Latest Articles