Thursday, September 24, 2026

ഭാരതത്തിന്റെ ഗ്രേറ്റ് നിക്കോബാർ ഐലൻഡ് ഡെവലപ്‌മെന്റ് പ്രോജക്റ്റിനെതിരെ ചൈന

ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ നീക്കങ്ങളിലൂടെ ഇന്ത്യയുടെ സമുദ്രശക്തി വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായകമായ ഗ്രേറ്റ് നിക്കോബാർ ഐലൻഡ് ഡെവലപ്‌മെന്റ് പ്രോജക്റ്റിനെതിരെ ചൈന ആസൂത്രിതമായ വ്യാജപ്രചാരണങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇന്ത്യയുടെ ഈ ബൃഹത്തായ പദ്ധതിയേ പരിസ്ഥിതിവിരുദ്ധമെന്നും രാഷ്ട്രീയമായി വിവാദപരമെന്നും ചിത്രീകരിച്ചുകൊണ്ട് ആഗോളതലത്തിൽ പ്രതിരോധം തീർക്കാനാണ് ബീജിംഗ് ശ്രമിക്കുന്നത്. ചൈനയുടെ വ്യാപാര-ഊർജ്ജ വിതരണത്തിന്റെ സിരയായ മലാക്ക കടലിടുക്കിന് സമീപം ഇന്ത്യ തങ്ങളുടെ സൈനിക-വാണിജ്യ സാന്നിധ്യം ശക്തമാക്കുന്നത് ചൈനയെ സംബന്ധിച്ചിടത്തോളം വലിയൊരു ഭീഷണിയാണ്. ഈ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ തന്ത്രപ്രധാനമായ മുന്നേറ്റങ്ങളെ തടയാനും ഇന്ത്യയ്ക്കുള്ളിൽ തന്നെ വിഘടിത ചിന്താഗതികൾ വളർത്താനും ലക്ഷ്യമിട്ടാണ് ചൈന ഇത്തരം വിവരയുദ്ധങ്ങൾ അഴിച്ചുവിടുന്നത്. #greatnicobarproject #indianocean #indiachinatension #maritimesecurity #malaccadilemma #strategicdepth #geopolitics #disinformation #beijing #maritimetrade #straitofmalacca #nicobarislands #indo-pacific #nationalsecurity #counterpropaganda #tatwamayinews

Related Articles

Latest Articles