Friday, May 3, 2024
spot_img

കോ​വി​ഡ് സ്ഥി​തിവി​വ​ര​ക്ക​ണ​ക്കു​ക​ൾ മ​റ​ച്ചു​വ​ച്ചി​ട്ടി​ല്ല; ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ചൈ​ന

ബെയ്ജിംഗ്: കോ​വി​ഡ് വ്യാ​പ​നം സം​ബ​ന്ധി​ച്ചു ചൈ​ന ന​ല്കു​ന്ന സ്ഥി​തിവി​വ​ര​ക്ക​ണ​ക്കു​ക​ൾ സു​താ​ര്യ​മ​ല്ലെ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ചൈ​ന. കോ​വി​ഡ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ക​ണ​ക്കു​ക​ളും എ​ല്ലാ​യ്പ്പോ​ഴും ചൈ​ന ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ടെ​ന്ന് വാ​ഷിംഗ്ട​ൺ ഡി​സി​യി​ലെ ബെ​യ്ജിം​ഗ് എം​ബ​സി വ്യ​ക്ത​മാ​ക്കി.ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യ്ക്കൊ​പ്പം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളും ചൈ​ന​യ്ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം.

രോ​ഗ​വ്യാ​പ​ന​വും മ​ര​ണ​നി​ര​ക്കും സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യി ചൈ​നീ​സ് ശാ​സ്ത്ര​ജ്ഞ​ർ ച​ർ‌​ച്ച​ക​ൾ ന​ട​ത്തു​ക​യാ​ണെ​ന്ന് ബെ​യ്ജിം​ഗ് എം​ബ​സി​യു​ടെ വ​ക്താ​വാ​യ ലി​യു പെ​ങ്ക്യു പ​റ​ഞ്ഞു.കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​യും ക​ണ​ക്കു​ക​ൾ പ​ര്യാ​പ്ത​മ​ല്ലെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ലെ ഹെ​ൽ​ത്ത് എ​മ​ർ​ജ​ൻ​സി പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ മൈ​ക്ക് റ​യാ​ൻ ആ​രോ​പി​ച്ച​ത്. ശ​രി​യാ​യ വി​വ​ര​ങ്ങ​ൾ സു​താ​ര്യ​മാ​യി പു​റ​ത്തു​വി​ടാ​ൻ ചൈ​ന ത​യാ​റാ​ക​ണ​മെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ മേ​ധാ​വി തെ​ദ്രോ​സ് ഗെ​ബ്രെ​യേ​സൂ​സും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related Articles

Latest Articles