Tuesday, April 30, 2024
spot_img

സദാനന്ദന്റെ സമയം തെളിഞ്ഞത് ഇങ്ങനെ: രാവിലെ ഇറച്ചി വാങ്ങാന്‍ പോയപ്പോള്‍ ടിക്കറ്റെടുത്തു; ഉച്ചയ്ക്ക് 12 കോടി അടിച്ചു, നിറകണ്ണുകളോടെ സദൻ പറയുന്നു

കോട്ടയം: ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സര ബംപർ ലോട്ടറി ഒന്നാം സമ്മാനമായ 12 കോടി കോട്ടയത്തെ പെയിൻ്റിംഗ് തൊഴിലാളിക്ക്. കോട്ടയം കുടയംപടി സ്വദേശി സദനാണ് ഈ ഭാഗ്യശാലി. XG 218582 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. രാവിലെ ഇറച്ചിവാങ്ങാന്‍ പോയപ്പോഴാണ് സദാനന്ദന്‍ ലോട്ടറി ടിക്കറ്റ് എടുത്തത്. ഉച്ചയ്ക്ക് 12 മണിക്ക് ആ ടിക്കറ്റിന് 12 കോടി അടിച്ചു! സദാനന്ദന്റെ സമയം തെളിഞ്ഞത് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു.

അൻപത് വർഷത്തിലേറെയായി പെയിൻ്റിംഗ് തൊഴിൽ ചെയ്തു ജീവിക്കുന്നയാളാണ് സദൻ. ഒന്നര രൂപ കൂലിക്ക് ചെയ്തു തുടങ്ങിയ പണിയാണ് ഇപ്പോഴും ഉപജീവനമാർഗ്ഗം. ഒരുപാട് കടമുണ്ട് അതെല്ലാം തീർക്കണം. മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നാണ് നിറക്കണ്ണുകളോടെ സദൻ പറയുന്നത്.

ബംപർ സമ്മാന ടിക്കറ്റ് സദൻ്റെ കൈയിലേക്ക് എത്തിയത് തീർത്തും അപ്രതീക്ഷിതമായാണ്. ഇന്ന് രാവിലെ ഇറച്ചി വാങ്ങാനായി പുറത്തേക്കിറങ്ങിയ സദൻ വഴിയിൽ വച്ച് സുഹൃത്തായ ശെൽവൽ എന്ന ലോട്ടറി വിൽപനക്കാരനിൽ നിന്നുമാണ് ടിക്കറ്റ് വാങ്ങിയത്.

രാവിലെ ഒൻപതരയോടെ വഴിയിൽ വച്ച് ശെൽവനെ കണ്ട സദൻ പണം കൊടുത്ത് ഏതേലും ഒരു ടിക്കറ്റ് തരാൻ ആവശ്യപ്പെടുകയും. വിൽക്കാൻ ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളിൽ ഒന്ന് ശെൽവൻ സദന് കൈമാറുകയായിരുന്നു.സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല താൻ എന്നും എന്നാൽ ഇക്കുറി ക്രിസ്മസ് ബംപർ എടുക്കുണമെന്ന് കരുതിയിരുന്നുവെന്നും സദൻ പറയുന്നു.

12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. രണ്ടാം സമ്മാനം 6 പേർക്ക് 50 ലക്ഷം വീതം നൽകും, മൂന്നാം സമ്മാനം 10 ലക്ഷം വീതം 6 പേര്‍ക്ക്. നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം അവസാന അഞ്ചക്കത്തിനും ലഭിക്കും.

മാത്രമല്ല ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. കോട്ടയം നഗരത്തിലെ ബെന്‍സ് ലോട്ടറീസ് എജന്‍സിയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. നാല്പത്തേഴ് ലക്ഷത്തി നാല്പതിനായിരം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് അച്ചടിച്ചത്.

Related Articles

Latest Articles