തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ് (Omicron) പടരാനുള്ള സാധ്യത മുന്നിര്ത്തി തിയേറ്ററുകളില് രാത്രി പ്രദര്ശനങ്ങളില് നിയന്ത്രണം വരുന്നു. ഈ മാസം 30 മുതല് ജനുവരി രണ്ടുവരെ രാത്രി പത്തുമണിക്കു ശേഷം പ്രദര്ശനത്തിന് അനുമതിയുണ്ടാവില്ല. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നാല് ദിവസത്തേക്ക് സംസ്ഥാനത്ത് വ്യാപകമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഡിസംബര് 31നു രാത്രി 10നു ശേഷം പുതുവത്സരാഘോഷം അനുവദിക്കില്ല. ബാറുകള്, ക്ലബ്ബുകള്, ഹോട്ടലുകള്, റസ്റ്ററന്റുകള്, ഭക്ഷണശാലകള് തുടങ്ങിയവയില് ഒരേ സമയം ഇരുന്നു കഴിക്കാവുന്നവരുടെ എണ്ണം നിലവില് 50 ശതമാനമാണ്. ഇതു കര്ശനമായി തുടരും. നേരത്തെ ജനുവരി 2 വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിരുന്നു.

