തൊടുപുഴ: ഇടുക്കി അടിമാലി വാളറയിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ മരിച്ചു കിടക്കുന്ന നിലയിലാണ് ഉദ്യോഗസ്ഥനെ കണ്ടെത്തിയത്.
മറയൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ കെ രാജീവാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് രാജീവ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ രാജീവ് താമസിക്കുന്ന സ്ഥലത്തെത്തിയ ഒരാളാണ് കൈ മുറിഞ്ഞ് ചോര പോയ നിലയിൽ രാജീവിനെ കണ്ടത്.

