ജന്തർ മന്തറിന് സമീപം പിസ വിതരണക്കാരനെ തടഞ്ഞു നിർത്തി പിസ ബോക്സുകൾ തട്ടിയെടുത്ത് സിജെപി പ്രതിഷേധക്കാർ. ടോൾസ്റ്റോയ് ചൗക്കിന് സമീപം വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ ദില്ലി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഇതുവരെ രേഖാമൂലം പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
പ്രക്ഷോഭത്തെ തുടർന്ന് പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഓൺലൈൻ ഭക്ഷണ വിതരണത്തിന് ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഡെലിവറി സർവീസുകൾ പൂർണ്ണമായി നിരോധിച്ചിട്ടില്ലെന്നും ചില നിർദ്ദേശങ്ങളോടെ പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ടെന്നും ദില്ലി പോലീസ് അറിയിച്ചു

