റായ്പൂർ : ഛത്തീസ്ഗഢില് ബിജാപുർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 31 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന. ഇന്ദ്രാവതി നാഷണല് പാര്ക്കിലെ ഉള്വനത്തിലാണ് ഇന്ന് പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.ആദ്യഘട്ടത്തിൽ 12 മാവോവാദികളെ വധിച്ചതായാണ് വാർത്തകൾ വന്നിരുന്നത്. പിന്നീട് 31 പേരെ വധിച്ചതായി പിന്നീട് ബസ്തർ ഐജി പി സുന്ദർരാജ് സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല് തുടരുകയാണ്.
കഴിഞ്ഞ മാസം 31-ന് ബിജാപുര് ജില്ലയില് നടന്ന ഏറ്റുമുട്ടലില് ഏട്ടുമാവോവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിജാപുരില് വീണ്ടും ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.

