ഛത്തീസ്ഗഡ്: സുക്മ ജില്ലയിലെ പോർട്ട കാബിൻ റസിഡൻഷ്യൽ സ്‌കൂളിലെ ഹോസ്റ്റലിൽ ഒന്നാം ക്ലാസുകാരി ബലാത്സംഗത്തിനിരയായി. അജ്ഞാതർ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു. ഹോസ്റ്റലിനകത്ത് കയറി എങ്ങിനെ ബലാത്സംഗം നടന്നുവെന്ന് പോലീസ് പരിശോധിക്കുകയാണ്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് എട്ടംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. പീഡനത്തിനിരയായ ശേഷം പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം ശ്രദ്ദിച്ച മാതാപിതാക്കൾ കുട്ടിയോട് കാരണം തിരക്കുകയും തുടർന്ന് മാതാപിതാക്കൾ വിവരം ഹോസ്റ്റൽ സൂപ്രണ്ടിനെ അറിയിക്കുകയും ശേഷം പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.

