Sunday, May 19, 2024
spot_img

മദ്യപിച്ച് ലക്കുകെട്ട് ഒമ്പതാം ക്ലാസുകാരൻ ക്ലാസ് മുറിയിൽ എത്തി: പിന്നീട് സംഭവിച്ചത്

ഹൈദരാബാദ്: മദ്യപിച്ച് ലക്കുക്കെട്ട് വിദ്യാർത്ഥി ക്ലാസ് മുറിയിലെത്തിയെന്ന് റിപ്പോർട്ട്. മദ്യത്തിനും മദ്യപാനത്തിനും പേരുകേട്ട ആന്ധ്രാപ്രദേശിലാണ് സംഭവം. ഗോദാവരി ജില്ലയിലുള്ള സർക്കാർ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മദ്യപിച്ചെത്തിയത്.

ഈ വിവരം പുറത്തുവന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സ്‌കൂൾ അധികൃതർ. ഉച്ചഭക്ഷണത്തിനായി പിരിഞ്ഞതിന് ശേഷം ക്ലാസ് തുടങ്ങിയപ്പോഴാണ് വിദ്യാർത്ഥി മദ്യപിച്ചെത്തിയത്. എന്നാൽ സഹപാഠികളോടൊപ്പം മദ്യപിക്കുകയായിരുന്നു എന്നാണ് വിവരം.

അതേസമയം കുട്ടിയുട പിതാവ് അമിത മദ്യപാനിയാണെന്ന് അദ്ധ്യാപകരും പറയുന്നു. വിദ്യാർത്ഥിക്ക് ഇതിനോടകം ടിസി നൽകി പറഞ്ഞുവിട്ടതായാണ് റിപ്പോർട്ട്.

നേരത്തെ ഇതുപോലെ തമിഴ്‌നാട്ടിൽ വിദ്യാർത്ഥികൾ ബസിലിരുന്ന് മദ്യപിച്ചത് വലിയ വാർത്തയായിരുന്നു. സഞ്ചരിക്കുന്ന ബസിൽ നിന്നായിരുന്നു ഒരു കൂട്ടം വിദ്യാർത്ഥികൾ മദ്യപിച്ചത്. അതിൽ ആൺകുട്ടികളും പെൺകുട്ടികളും മദ്യപിച്ചിരുന്നതായി വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്ന കുട്ടികൾക്കെതിരെ സംഭവത്തിന് പിന്നാലെ നടപടി സ്വീകരിച്ചിരുന്നു.

Related Articles

Latest Articles