Tuesday, May 7, 2024
spot_img

അമുസ്ലിങ്ങളുടെ പേരെഴുതിയ ടീ ഷർട്ടുകൾ ധരിച്ചു പള്ളിയിൽ വരരുതെന്ന് കർക്കശമാക്കി ഉസ്താദ്; മിയ ഖലീഫ എന്നെഴുതിയാലോ എന്ന് സോഷ്യൽ മീഡിയ; വിമർശനവുമായി ജസ്‌ല മാടശ്ശേരിയും

ഇപ്പോൾ സമൂഹമാധ്യമത്തിൽ പള്ളിയിൽ കയറുമ്പോൾ എന്തൊക്കെ പാടില്ല എന്നതിനെക്കുറിച്ച് ഒരു മതപണ്ഡിതൻ പങ്കുവച്ച ഫ്ലക്സ് ബോർഡാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. മതം ഒരിക്കലും പഠിപ്പിക്കാത്ത തികച്ചും വ്യത്യസ്തമായ ചില ആശയങ്ങളാണ് ഇദ്ദേഹം പ്രചരിപ്പിക്കുന്നതെന്ന് കാണിച്ച് സംഭവത്തിനെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. മാത്രമല്ല വ്രത ശുദ്ധിയുടെ കാലത്ത് ഇത്തരം സംഭവങ്ങൾ പ്രചരിപ്പിക്കരുതെന്നും സമൂഹമാധ്യമത്തിൽ പലരും അഭിപ്രായപ്പെടുന്നു.

കള്ളിത്തുണി, പുള്ളിത്തുണി, ഞെരിയാണിക്ക് താഴെ ഇറങ്ങുന്ന വസ്ത്രം, അമുസ്ലിം നാമങ്ങൾ എഴുതിയ ടീ ഷർട്ടുകൾ, ക്രോപ്പ് ചെയ്ത തലമുടി, മൊബൈൽ ഫോൺ എന്നിവ പള്ളിയ്ക്കകത്ത് നിരോധിച്ചിരിക്കുന്നു എന്നാണ് മതപണ്ഡിതൻ പങ്കുവച്ച ഫ്ലക്സ് ബോർഡിൽ പറയുന്നത്. എന്നാൽ സംഭവം വൈറലായതോടെ വിമർശനങ്ങളും ശക്തമാവുകയാണ്. മിയ ഖലീഫ എന്നോ, എ ആർ റഹ്മാൻ എന്നോ എഴുതിയ ടീ ഷർട്ട് ഒക്കെ ഇടാമോ എന്നാണ് സോഷ്യൽ മീഡിയയിൽ പലരും ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. അമുസ്ലിം നാമങ്ങൾ എഴുതിയ ടീ ഷർട്ടുകൾ എന്ന് ഫ്ലക്സിൽ എഴുതിയതാണ് പലരെയും പ്രകോപിപ്പിച്ചത്.

അതേസമയം സംഭവത്തിൽ ജസ്‌ല മാടശ്ശേരിയടക്കം രംഗത്ത് വന്നിട്ടുണ്ട് ഉന്നയിച്ചിട്ടുണ്ട്. ‘മുഖം മൂടുന്ന വസ്ത്രം ധരിച്ച് സ്കൂളുകളിൽ വരരുത്, അയ്യോ ഞങ്ങളുടെ വസ്ത്രസ്വാതന്ത്ര്യത്തിൽ കടന്നു കയറുന്നെ, ഇന്ത്യൻ ഭരണഘടന ഞങ്ങൾക്ക് തരുന്ന അവകാശത്തിൽ സംഘികൾ കടന്നു കയറുന്നെ, അങ്ങനെ എന്തോ ഒരു പ്രത്യേക തരം ജീവിതമാണ് ഞമ്മക്ക്’- ജസ്‌ല മാടശ്ശേരി സമൂഹമാധ്യമത്തിൽ വിമർശിക്കുന്നു.

Related Articles

Latest Articles