Friday, January 2, 2026

കമ്മ്യൂണിസത്തെ മയക്കുന്ന മതമാണ് ഇപ്പോൾ കറുപ്പ്! കറുത്ത വസ്ത്രത്തിനും റുത്ത മാസ്ക്കിനും വിലക്കേർപ്പെടുത്തിയെന്ന വാര്‍ത്തയില്‍ പരിഹാസവുമായി ജോയ് മാത്യൂ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ കറുത്ത മാസ്ക്കിനും കറുത്ത വസ്ത്രത്തിനും വിലക്കേർപ്പെടുത്തിയെന്ന വാര്‍ത്തയില്‍ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കമ്മ്യൂണിസത്തിന്‍റെ മൂത്താപ്പയായ കാറൽ മാർക്സ് പറഞ്ഞിട്ടുണ്ട്. എന്നാൽ കമ്മ്യൂണിസത്തെ മയക്കുന്ന മതമാണ് ഇപ്പോൾ കറുപ്പെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാർക്സ് !
സത്യത്തിൽ കമ്മ്യൂണിസത്തെ മയക്കുന്ന
മതമാണ് ഇപ്പോൾ കറുപ്പ് –
അതിനാൽ ഞാൻ ഫുൾ കറുപ്പിലാണ്
കറുപ്പ് എനിക്കത്രമേൽ ഇഷ്ടം .
അത് ധരിക്കാനോ തരിമ്പും പേടിയുമില്ല .
കാരണം കയ്യിൽ സാക്ഷാൽ ഷെർലക് ഹോംസാണ് .
പോലീസുകാരെക്കൊണ്ട് “ക്ഷ”
വരപ്പിക്കുന്ന ആളാണ് കക്ഷി.
നമ്മളെ സ്വന്തം ആൾ.

Related Articles

Latest Articles