Tuesday, September 22, 2026

സഹകരണ ബാങ്കുകൾ ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കും

തിരുപനന്തപുരം ; സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കും . തിങ്കള്‍ ചൊവ്വ ദിവസങ്ങളിലെ പൊതുപണിമുടക്ക് സംബന്ധിച്ചുള്ള അവധി കണക്കിലെടുത്താണ് സഹകരണ റജിസ്ട്രാര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് . ബാങ്ക് ഭരണസമിതിയുടെ അനുമതി ഉണ്ടെങ്കില്‍ നാളെയും ബാങ്കുകൾ പ്രവർത്തിക്കും എന്നാണ് തീരുമാനം .

രണ്ട് ദിവസത്തെ ബാങ്ക് അവധിയും 28, 29 തിയ്യതികളിലെ അഖിലേന്ത്യാ പണിമുടക്കും കാരണം ഇന്ന് മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹകരണ ബാങ്കുകള്‍ക്കായുള്ള നിര്‍ദ്ദേശം പുറത്ത് വന്നത്.

Related Articles

Latest Articles