Friday, October 9, 2026

നക്സലുകളുമായുള്ള ഏറ്റുമുട്ടൽ ;പാലക്കാട് സ്വദേശിയായ കോബ്ര ബറ്റാലിയൻ ഹെഡ് കോൺസ്റ്റബിൾ സുക്മയിൽ കൊല്ലപ്പെട്ടു,കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശി സുലൈമാൻ

ഛത്തീസ്ഗഡ് :സുക്മയിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടൽ.ഏറ്റുമുട്ടലിൽ പാലക്കാട് ജില്ലക്കാരനായ സുലൈമാൻ കൊല്ലപ്പെട്ടു.കോബ്ര 202 ബറ്റാലിയനിലെ ഹെഡ് കോൺസ്റ്റബിൾ ആണ് സുലൈമാൻ.ജില്ലയിലെ ചിന്താഗുഫ പോലീസ് സ്‌റ്റേഷന് പരിധിയിൽ പുതുതായി സ്ഥാപിച്ച ക്യാമ്പായ ഡബ്ബകൊന്തയ്ക്കും പെന്റപാഡിനും ഇടയിലുള്ള വനത്തിൽ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.സുരക്ഷാ സേനയെ ഓപ്പറേഷൻ ഡ്യൂട്ടിയിൽ വിന്യസിച്ചിരുന്നു. അതിനിടയിലേക്ക് നക്‌സലുകൾ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ബസ്തർ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജി), പി സുന്ദർരാജ് പറഞ്ഞു.

സുരക്ഷാ സേന തിരിച്ചടിച്ചെങ്കിലും നക്‌സലുകൾ മറവിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യാക്തമാക്കി. വെടിയേറ്റ സുലൈമാനെ സിആർപിഎഫ് ഫീൽഡ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ വീണ്ടും എൻഫോഴ്‌സ്‌മെന്റിനായി അയച്ച അധിക സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണെന്നും ഐജി സുന്ദർരാജ് കൂട്ടിച്ചേർത്തു

Related Articles

Latest Articles