Sunday, June 16, 2024
spot_img

പെരുമാറ്റച്ചട്ടം ലംഘിച്ചു: കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച്‌ തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ച്‌ പരസ്യവാദ്ഗാനം നല്‍കിയ സംഭവത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. കോടതി പരിസരങ്ങളില്‍ മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്ന് കെജ്രിവാള്‍ പരസ്യമായി വാഗ്ധാനം നല്‍കിയെന്ന് കാണിച്ച്‌ ബിജെപി നേതാവ് സമര്‍പ്പിച്ച പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിട്ടുള്ളത്.

ഹസാരി കോടതി സമീപത്ത് ജനുവരി 13ന് സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. ഡൽഹി ബാര്‍ അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഭൂമി അനുവദിക്കുകയാണെങ്കില്‍ കോടതി പരിസരത്ത് മൊഹല്ല ക്ലിനിക്ക് സ്ഥാപിക്കും എന്നതായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന.

അരവിന്ദ് കെജ്രിവാള്‍ നല്‍കിയിട്ടുള്ളത് ഒരു വാഗ്ധാനമാണെന്ന് സ്ഥിരീകരിച്ചതിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി എട്ടിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡൽഹിയില്‍ പെരുമാറ്റച്ചട്ടവും പ്രാബല്യത്തിലുണ്ട്.

Related Articles

Latest Articles