Saturday, October 17, 2026

കൊലയാളി കാട്ടുപോത്തിനെ കൊല്ലാനാകില്ലെന്ന് കളക്ടർ ! കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതിൽ ജനപ്രതിനിധികളുമായിനടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയപ്പെട്ടു!

കോഴിക്കോട് :കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകനായ പാലാട്ട് അബ്രഹാം കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളി കാട്ടുപോത്തിനെ കൊല്ലാനാകില്ലെന്ന് കളക്ടർ നിലപാടെടുത്തതോടെ ജനപ്രതിനിധികളുമായിനടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയപ്പെട്ടു. എബ്രഹാമിന്റെ പോസ്റ്റ്‌മോർട്ടവും ഇൻക്വസ്റ്റും നടത്താൻ അനുവദിക്കില്ലെന്നാണ് കളക്ടറുടെയും ഡിഎഫ്ഒയുടെയും നിലപാട് നിഷേധാത്മകമെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ ആരോപിച്ചു. കാട്ടുപോത്തിനെ വെടിവച്ച് കൊല്ലുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് വിവരം.

അതേസമയം എബ്രഹാമിന്റെ കുടുംബം ജില്ലാ കലക്ടർക്ക് ആവശ്യങ്ങൾ എഴുതി നൽകി. കോഴിക്കോട് ഡിഎഫ്ഒയെയും പെരുവണ്ണാമൂഴി റെയ്ഞ്ചറെയും പിരിച്ച് വിടുക, ഇവർക്കെതിരെ മനപൂർവ്വമായ നരഹത്യക്ക് കേസ് എടുക്കക, കാട്ടുപോത്തിനെ വെടിവച്ച് കൊല്ലുക,സഹായധനമായി കുടുംബത്തിന് 50 ലക്ഷം രൂപ നൽകുക, ഇതിൽ തന്നെ 25 ലക്ഷം രൂപ ഒരു ദിവസത്തിനകം നൽകുക, കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുക മുതലായയവയാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം എബ്രഹാമിനെ ആക്രമിച്ച കാട്ടുപോത്തിനെ കണ്ടെത്തി മയക്ക് വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. പ്രശ്നബാധിത പ്രദേശങ്ങളിൽ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ വനപാലകരെ ഉൾപ്പെടുത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

Related Articles

Latest Articles