Wednesday, May 8, 2024
spot_img

ശരിയായ നിറത്തിലുളള വസ്ത്രം ഉപയോഗിച്ചാൽ നിത്യ ജീവിതത്തിൽ നിങ്ങൾക്ക് മാറ്റങ്ങൾ പ്രതീക്ഷിക്കാം | ASTRO

ധരിക്കുന്ന വസ്ത്രത്തിൽ പോലും ജ്യോതിഷം ഉണ്ട്. പറഞ്ഞാൽ ചിലപ്പോൾ ആരും വിശ്വസിക്കണം എന്നില്ല. വസ്ത്രം ധരിക്കാൻ പ്രത്യേക ദിവസം ഉണ്ടോ എന്നായിരിക്കും തിരിച്ചു ചോദിക്കുന്നത്. എന്നാൽ, ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം, ചില നിറങ്ങൾ പ്രത്യേക ദിവസം ധരിക്കുന്നത് ജീവിതത്തിൽ നല്ലതാണ്.

ഭാഗ്യവും സമ്പത്തും അറിവും വർധിക്കും. അതായത്, നീലയും പച്ചയും വെള്ളയും എല്ലാം ജീവിതത്തെ മാറ്റിമറിക്കും എന്ന് സാരം. ഗ്രഹങ്ങൾക്ക് ഓരോന്നിനും നിറമുണ്ട്. അതിനാൽ തന്നെ, ഓരോ ദിവസവും ശരിയായ നിറത്തിലുളള വസ്ത്രം ഉപയോഗിച്ചാൽ നിത്യ ജീവിതത്തിൽ നിങ്ങൾക്ക് മാറ്റങ്ങൾ പ്രതീക്ഷിക്കാം.

തിങ്കളാഴ്ച: ഭഗവാൻ മഹാദേവനാണ് തിങ്കളാഴ്ച ദിവസം പ്രാധാന്യം. വെളുത്തതോ ഇളം നിറത്തിനു് സമാനമായ വസ്ത്രമോ തിങ്കളാഴ്ച ദിവസം ധരിക്കുന്നത് ജീവിതത്തെ മികച്ചതാകും. ശുഭകരമായ കാര്യങ്ങൾ സംഭവിക്കും.

1
സമാധാനത്തിന്റെ പ്രതീകമാണ് വെള്ളനിറം. ഇതിനുപുറമേ, ലാളിത്യം, വിശുദ്ധി എന്നിവയെ കൂടി വെള്ളനിറം ചൂണ്ടിക്കാണിക്കുന്നു. തിങ്കളാഴ്ച ദിവസം വെള്ള നിറത്തിലുള്ള വസ്ത്രം അണിയുന്നത്, ചന്ദ്രന്റെ കടാക്ഷം വർധിക്കാൻ ഇടയാക്കും. സമാധാനത്തിനും സന്തോഷത്തിനും ഏകാഗ്രതയും തിങ്കളാഴ്ച വെള്ളനിറം അണിയാം.

2
ചൊവ്വാഴ്ച: സിന്ദൂരം, കേസരി എന്നീ നിറങ്ങളാണ് ചൊവ്വാഴ്ച ദിവസം ധരിക്കേണ്ടത്. ഹനുമാൻ സ്വാമിയുടെ ദിനമായാണ് ചൊവ്വാഴ്ച ദിവസത്തെ കണക്കാക്കുന്നത്. ചുവപ്പുനിറം ഭാഗ്യത്തിന്റെ പ്രതീകമായി നിലനിൽക്കുന്നു. അതിനാൽ, തന്നെ വിവാഹിതരായ സ്ത്രീകൾ നല്ല ദിവസങ്ങളിലും മികച്ച സന്ദർഭത്തിലും ചുവപ്പുനിറം കൂടുതലായി ധരിക്കാൻ ഇടയാകും. സന്തോഷം വർദ്ധിക്കുന്നതിന് പുറമേ ജോലിയുടെ കാര്യക്ഷമത ഉയർത്തുമെന്നും ജ്യോതിഷം പറയുന്നു.

3
ബുധനാഴ്ച: തടസ്സങ്ങൾ അകലാൻ ഗണപതിയെ പൂജിക്കുന്നവരാണ് നാം. ബുധനാഴ്ച ദിവസം ഗണപതിക്കാണ് പ്രാധാന്യം നൽകുന്നത്. സ്നേഹം, ദയ, വിശുദ്ധി, സമൃദ്ധി, സന്തോഷം എന്നിവ നിത്യ ജീവിതത്തിൽ ലഭ്യമാകാൻ പച്ചനിറം ബുധനാഴ്ച ധരിക്കുന്നത് നല്ലതാണ്. മറ്റു നിറങ്ങളെ അപേക്ഷിച്ച് ബുധനാഴ്ച ഗണപതിയുടെയുടെ അനുഗ്രഹം ലഭിക്കാനും ഈ നിറത്തിലൂടെ കഴിയും. തന്നിലുള്ള ബുദ്ധിപരമായ കഴിവുകൾ ഉയർത്താൻ പച്ച വസ്ത്രങ്ങൾ ധരിക്കുന്നത് ഏറെ അനുയോജ്യമാണ്.

4
വ്യാഴാഴ്ച: മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് വ്യാഴാഴ്ച അണിയേണ്ടത്. ചെയ്യുന്ന പ്രവർത്തികളിൽ എല്ലാം ശുഭ സൂചന ഉണ്ടാകും. മഹാവിഷ്ണുവിന് പ്രാധാന്യം നൽകുന്ന ദിവസമാണ് വ്യാഴം. അറിവ്, സന്താനങ്ങൾ, ഐശ്വര്യം എന്നിവ ഈ ദിവസം വർധി ക്കാൻ ഇടയാകും. മഞ്ഞ വസ്ത്രങ്ങൾ വ്യാഴാഴ്ച ദിവസം ധരിക്കുന്നത് വ്യാഴത്തെ ബലപ്പെടുത്തും എന്നും പറയുന്നു.

5
വെള്ളിയാഴ്ച: ആധിപത്യം ശുക്രനാണ് ഈ ദിവസം. ദുർഗ്ഗാദേവി ക്കും ലക്ഷ്മീ ദേവിയും ആണ് വെള്ളിയാഴ്ച ദിവസം പ്രാധാന്യം. . ചുവന്ന നിറത്തിലുള്ള വസ്ത്രം അണയുന്നത് ഈ ദിവസം നല്ലതാണ്. സൗഭാഗ്യങ്ങൾ വന്നുഭവിക്കും. നല്ലത് നടക്കും. ഊർജ്ജത്തെയും ശക്തിയുടെയും പ്രതീകമായാണ് ചുവപ്പ് നിറത്തിൽ കണക്കാക്കപ്പെടുന്നത്. അന്നേ ദിവസം സ്ത്രീകൾ ചുവപ്പു നിറത്തിലുള്ള വസ്ത്രം അണിഞ്ഞാൽ നന്ന്. ചെമ്പരത്തി പൂവ് ചുവന്ന തുണി , മാതളനാരകം എന്നീ ചുവന്ന നിറത്തിലുള്ള വസ്തുക്കളാണ് ഈ ദിവസം ആരാധനയിൽ ഉപയോഗിക്കുന്നത്.

6
ശനിയാഴ്ച: ശനിദേവന് പ്രാധാന്യം നൽകുന്നതിനാൽ നീല നിറത്തിലുള്ള വസ്ത്രം അണിയുന്നത് ഈ ദിനം മികച്ചതാകും. നമ്മുടെ ആത്മ വിശ്വാസം വർധിക്കാൻ നീല നിറത്തിലൂടെ കഴിയും. ശ്രീ രാമൻ, ശ്രീ കൃഷ്ണൻ, മഹാദേവൻ, വിഷ്ണു എന്നീ ദേവന്മാരുടെ ശരീരമാണ് നീല നിറം. ശുഭവും സൗമ്യതയും നല്ല ചിന്താഗതിയും ഉണ്ടാകാൻ ഇടയാകും.

7
ഞായറാഴ്ച: വിഭിന്നമായ 4 നിറങ്ങൾ ഈ ദിവസം അണിയാം. അറിവ് ഊർജ്ജം, ശക്തി, സന്തോഷം, സ്നേഹം എന്നിവ വർധിക്കാൻ ഈ നിറങ്ങളിലൂടെ കഴിയും. പിങ്ക്, ഗോൾഡൻ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളാണ് ഞായറാഴ്ച ധരിക്കേണ്ടത്. ഈ ദിവസത്തിന്റെ അധിപൻ സൂര്യനാണ്. സൂര്യദേവന്റെയും ഭൈരവന്റെയും ദിവസമായി ഞായറാഴ്ച കണക്കാക്കപ്പെടുന്നു. ഈ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ജീവിതത്തിൽ അന്തസ്സിനൊപ്പം സൂര്യദേവന് അപാരമായ കൃപയും ഉണ്ടാകും.

Related Articles

Latest Articles