പനാജി: ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച (Assault Against Hindus)ഹാസ്യതാരം മുനാവർ ഫറൂഖിയുടെ പരിപാടികൾ ഒന്നടങ്കം റദ്ദാക്കി സംഘാടകർ. ഗോവയിലെ പനാജിയിൽ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന പരിപാടികളാണ് സംഘാടകർ വേണ്ടെന്നുവച്ചത്. ഹിന്ദു സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.
പനാജിയിലെ എൽവിഎഫ് കോമഡിയാണ് പരിപാടിയുടെ സംഘാടകർ. പനാജിയിലെ പ്രമുഖ മാളിലാണ് പരിപാടി തീരുമാനിച്ചിരുന്നത്.
എന്നാൽ പരിപാടിയിൽ മുനാവർ ഫറൂഖി (Munawar Faruqui) പങ്കെടുക്കുന്നുണ്ടെന്ന് പുറത്തറിഞ്ഞതോടെ തന്നെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടകൾ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം പോലീസിന്റെ നേതൃത്വത്തിൽ ഹിന്ദു സംഘടനകളുടെയും, സംഘാടകരുടെയും യോഗം വിളിച്ചിരുന്നു. യോഗത്തിൽ നടത്തിയ ചർച്ചയിൽ ഫറൂഖിയെ പങ്കെടുപ്പിക്കുന്നതിനെ ഹിന്ദു സംഘടനകൾ ശക്തമായി എതിർത്തു. ഇതോടെയാണ് ഫാറൂഖിയുടെ പരിപാടികൾ ഉപേക്ഷിച്ചത്. അതേസമയം മധ്യപ്രദേശിൽ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഹാസ്യപരിപാടിയ്‌ക്കിടെയാണ് ഫറൂഖി ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ചത് . തുടർന്ന് അറസ്റ്റിലായ ഫറൂഖി അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

