Sunday, May 19, 2024
spot_img

അന്തർ സംസ്ഥാന യാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; ബാരിക്കേഡുകൾ നീക്കി; അതിർത്തികളിൽ പരിശോധന കൂടാതെ വാഹനങ്ങൾ കടത്തിവിട്ട് തമിഴ്നാട്

ചെന്നൈ: അന്തര്‍ സംസ്ഥാന യാത്രയ്ക്ക് ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുമായി തമിഴ്‌നാട്. കേരളത്തിൽ കോവിഡ് (Covid19) വ്യാപന തോതു കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണു നടപടി. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ നിയന്ത്രിക്കാൻ ദേശീയപാതയിൽ ഒരുക്കിയ ബാരിക്കേഡുകൾ പൂർണമായി മാറ്റി. ഇന്നലെ മുതൽ പരിശോധന കൂടാതെ വാഹനങ്ങൾ ദേശീയപാതയിലൂടെ കടത്തിവിട്ടു തുടങ്ങി.

യാത്രക്കാരുടെ നിരന്തര പരാതിയെ തുടർന്നു പാലക്കാട് ജില്ലാ ഭരണകൂടം കോയമ്പത്തൂർ ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചയെ തുടർന്നാണു നിയന്ത്രണങ്ങൾ നീക്കിയത്. കേരളത്തിൽ വാക്‌സിനേഷൻ ഏറെക്കുറെ പൂർണമായതിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണു നിയന്ത്രണങ്ങളിൽ ഇളവു നൽകിയത്.

കേരളത്തിൽ നിയന്ത്രണങ്ങൾ പൂർണമായി മാറ്റിയപ്പോഴും അന്തർ സംസ്ഥാന യാത്ര മാത്രം നിയന്ത്രണത്തിലായിരുന്നു. സ്ഥിരമായി തമിഴ്നാട്ടിലേക്കു ജോലിക്കു പോവുന്ന തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെ വലിയ പ്രയാസം നേരിട്ടിരുന്നു.

Related Articles

Latest Articles