Friday, May 3, 2024
spot_img

കോഴിക്കോട്ട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം ;പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്,കോഴിക്കോട്ടെത്തിച്ച സീരിയൽ നടിക്കെതിരെയും അന്വേഷണം തുടരുന്നു

കോഴിക്കോട് : സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോടാണ് സംഭവം. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി ലഹരി കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചെന്നാണ് പരാതി.

സീരിയൽ നടിയാണ് കോഴിക്കോടേക്ക് വിളിച്ചുവരുത്തിയതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Latest Articles