Friday, May 3, 2024
spot_img

നവകേരള സദസിൽ മന്ത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി,മന്ത്രി അഹമ്മദ് ദേവർകോവിൽ 63 ലക്ഷം തട്ടിയെന്ന് പരാതിക്കാരൻ

കോഴിക്കോട് – നവകേരള സദസിൽ മുഖ്യമന്ത്രിക്ക് മന്ത്രിസഭയിലെ അംഗത്തിനെതിരെയും പരാതി ലഭിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വടകര സ്വദേശി എം.കെ. യൂസഫാണ് കോഴികോട്ടെ നവകേരള സദസിൽ വച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മന്ത്രി 63 ലക്ഷം രൂപ തന്നിൽ നിന്ന് തട്ടിയെന്നതാണ് പ്രധാന പരാതി.

   ഇതുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ നിന്നും തനിക്ക് അനുകൂലമായി വിധി വന്നതാണെന്നും പരാതിയിൽ പറയുന്നു. തുക തിരിച്ചുനൽകാൻ കോടതി കൽപ്പിച്ചെങ്കിലും മന്ത്രി അതിന് തയ്യാറാകുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇടപെട്ട് പണം തിരിച്ചു നൽകാനുള്ള നടപടി കൈക്കൊള്ളണമെന്നാണ് യൂസഫിൻ്റെ ആവശ്യം. 

    ഏതായാലും ഏത് അഴിമതിയേയും കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയുടെ മുന്നിൽ ഈ പരാതിയും  ചവറ്റുകൊട്ടയിൽ പോകാതിരുന്നാൽ മതിയെന്നാണ് എതിർപക്ഷത്തിൻ്റെ അഭിപ്രായം. 

Related Articles

Latest Articles