Saturday, May 18, 2024
spot_img

അധ്യക്ഷ സ്ഥാനത്ത് നിന്നും സോണിയയും, രാഹുലും പുറത്തേയ്ക്ക്; പുതിയ അധ്യക്ഷൻ ​ഇദ്ദേഹമോ ? | SONIA GANDHI

അധ്യക്ഷ സ്ഥാനത്ത് നിന്നും സോണിയയും, രാഹുലും പുറത്തേയ്ക്ക്; പുതിയ അധ്യക്ഷൻ ​ഇദ്ദേഹമോ ? | SONIA GANDHI

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിനു ശേഷം, 2019-ല്‍ രാഹുല്‍ ഗാന്ധി അധ്യക്ഷപദം ഒഴിയുകയായിരുന്നു. അതോടെ സോണിയാ ഗാന്ധി ഇടക്കാല നേതൃത്വം ഏറ്റെടുത്തു. പാര്‍ട്ടിക്ക്‌ ഊര്‍ജമുണ്ടാകണമെങ്കില്‍ സംഘടനാ തെരഞ്ഞെടുപ്പിലൂടെ നേതൃത്വത്തെ നിശ്‌ചയിക്കണമെന്നു കപില്‍ സിബല്‍, ഗുലാം നബി ആസാദ്‌ തുടങ്ങി ഒരു സംഘം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണു തെരഞ്ഞെടുപ്പു ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്‌. വരുന്ന മാര്‍ച്ച്‌- ഏപ്രില്‍ മാസങ്ങളില്‍ യു.പി, പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുകയാണ്‌. അതിനു മുമ്പായി പരമാവധി അംഗങ്ങളെ ചേര്‍ത്തുള്ള സംഘടനാ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിക്കു കരുത്തുണ്ടാക്കാനാണു ലക്ഷ്യമിടുന്നത്‌. പുതിയ നേതൃത്വത്തിനു കീഴില്‍ ഒന്നര വര്‍ഷം പിന്നിടുന്നതോടെ പൊതുതെരഞ്ഞെടുപ്പുമെത്തും.

പഞ്ചാബില്‍ തിരഞ്ഞെടുപ്പ് വരുന്നതിനിടെയുള്ള അനിശ്ചിതത്വും രാഷ്ട്രീയ പ്രതിസന്ധിയും വര്‍ധിച്ച് വരികയാണ്. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെ നവജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയുമായി തല്‍ക്കാലത്തേക്ക് ഒത്തുതീര്‍പ്പിലെത്തിയിരിക്കുകയാണ് സിദ്ദു.

അമരീന്ദര്‍ സിംഗുമായി ചന്നി അടുക്കുന്ന സാഹചര്യത്തിലാണ് സിദ്ദു തല്‍ക്കാലത്തേക്ക് ഒത്തുതീര്‍പ്പിലെത്തിയത്. എന്നാല്‍ സിദ്ദുവിനോടുള്ള എതിര്‍പ്പ് സംസ്ഥാന തലത്തില്‍ മുഴുവനുമുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ഇത് വലിയ പൊട്ടിത്തെറിയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. സിദ്ദു 13 പോയിന്റുകള്‍ ഭരണ അജണ്ടയാണ് സോണിയക്ക് നല്‍കിയിരിക്കുന്നത്. പഞ്ചാബ് സര്‍ക്കാര്‍ ഇത് നടപ്പാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളില്‍ നടപ്പാക്കാനുള്ള സുപ്രധാന കാര്യങ്ങളാണ് സിദ്ദു സോണിയയെ ഓര്‍മിപ്പിച്ചത്. ചരണ്‍ജിത്തിന് വെല്ലുവിളിയാവാന്‍ പോകുന്നത് ഇക്കാര്യങ്ങളാണ്.

Related Articles

Latest Articles