Wednesday, October 28, 2026

മഞ്ഞുരുകുമോ? മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രാജ്ഭവനിലേക്ക് ക്രിസ്മസ്
വിരുന്നിനു ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്രിസ്മസ് വിരുന്നിന് ക്ഷണിച്ച് രാജ്ഭവനിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി നടക്കുന്ന നിയമപോരാട്ടം നടക്കുന്നതിനിടയിലാണ് ഗവർണറുടെ ക്ഷണം. 14 ന് വൈകീട്ട് അഞ്ച് മണിക്ക് രാജ്ഭവനിൽ വെച്ചായിരിക്കും വിരുന്ന് നടക്കുക .

വിവിധ ക്രൈസ്തവ വിഭാഗത്തിലെ മതമേലദ്ധ്യക്ഷൻമാർ, ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവരെയും പരിപാടിയിലേക്ക് ക്ഷണിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല.

ഓണാഘോഷത്തിന് സർക്കാർ ഗവർണറെ ക്ഷണിക്കാതെ അവഗണിച്ച സംഭവം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഗവർണറും പത്‌നിയുമാണ് എല്ലാ വർഷവും ഓണവുമായി ബന്ധപ്പെട്ട പരിപാടിയിലെ വിശിഷ്ടാതിഥികൾ എന്നതാണ് കീഴ്വഴക്കം. എന്നാൽ ഇത്തവണ സർക്കാർ ഗവർണറെ ഔദ്യോഗികമായി ക്ഷണിച്ചില്ല. തുടർന്ന് അട്ടപ്പാടി നിവാസികൾക്കൊപ്പമാണ് ഗവർണറുടെ ഓണാഘോഷം.

Related Articles

Latest Articles