Sunday, May 26, 2024
spot_img

42 വർഷത്തിന് ശേഷം സംസ്ഥാന കോൺഗ്രസിൽ നിന്ന് ഒരു വനിതാ സ്ഥാനാർത്ഥി രാജ്യസഭയിലേക്ക്; ജെബി മേത്തർ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി

ദില്ലി: 42 വർഷത്തിന് ശേഷം സംസ്ഥാന കോൺഗ്രസിൽ നിന്ന് ഒരു വനിതാ സ്ഥാനാർത്ഥി രാജ്യസഭയിലേക്ക്. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായ ജെബി മേത്തറാണ് (Congress picks Jebi Mather as Rajya Sabha candidate in Kerala) കോൺഗ്രസിനെ പ്രതിനിധീകരിച്ച് രാജ്യസഭയിൽ മത്സരിക്കുന്നത്. പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം. അസമിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് ബിപുൻ റവയെയും പ്രഖ്യാപിച്ചു.

കെപിസിസി സമർപ്പിച്ച അന്തിമ പട്ടികയിൽ നിന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം. മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തർ. എം ലിജുവിനെ സ്ഥാനാർത്ഥിയാക്കാൻ അവസാന ഘട്ടം വരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പരിശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പട്ടികയിൽ അവസാനം ഇടംപിടിച്ച ജെബി മേത്തർ സ്ഥാനാർത്ഥിയായി വരുന്നത്.

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനും വാക്‌പോരിനും ഒടുവിലാണ് കേരളത്തിൽ കോൺഗ്രസിന് വിജയ സാധ്യതയുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. ഇന്നലെ വൈകിട്ടോടെ മൂന്ന് പേരുടെ പട്ടിക കെപിസിസി ഹൈക്കമാൻഡിന് സമർപ്പിക്കുകയും ഹൈക്കമാൻഡ് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ ജെബി മേത്തറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

Related Articles

Latest Articles