Tuesday, April 16, 2024
spot_img

ഗുജറാത്തിലെ റോഡ് ഉപരോധം ; കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ ജിഗ്നേഷ് മേവാനിക്ക് ആറ് മാസം തടവ് ശിക്ഷ

‌അഹമ്മദാബാദ്: ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ജിഗ്നേഷ് മേവാനിക്ക് ആറു മാസം തടവ് ശിക്ഷ വിധിച്ച് കോടതി. അഹമ്മദാബാദ് മെട്രോപൊലിസ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. മേവാനിക്കും മറ്റ് 18 പേർക്കുമെതിരേയാണ് വിധി. ഗുജറാത്ത് സർവകലാശാലയുടെ പേരു മാറ്റുന്നതുമായി ബന്ധപ്പെട്ട് നടത്തിയ അക്രമങ്ങളിൽ മേവാനിയും മറ്റ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2016ൽ ഗുജറാത്ത് സർവ്വകലാശാലയ്‌ക്ക് ഡോ ബി ആർ അംബേദ്കറുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് മേവാനിയുടെ നേതൃത്വത്തിൽ വലിയ അക്രമ സംഭവങ്ങൾ നടന്നു. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്തു. നിലവിൽ അസം കോടതി അനുവദിച്ച ജാമ്യത്തിലാണ് മേവാനി നടക്കുന്നത് . പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്ററിൽ ഭീഷണി സന്ദേശം പ്രചരിപ്പിച്ചതിനെതിരെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഗുജറാത്തിൽ അനുമതി ഇല്ലാതെ റാലി നടത്തിയതുമായി ബന്ധപ്പെട്ട് 2017ൽ മേവാനി 3 മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഇയാളോടൊപ്പം രേഷ്മ പട്ടേൽ, ദേശീയ ദളിത് അധികര് മഞ്ചിലെ കൗശിക് പർമാർ,സുബോധ് പർമാർ ഉൾപ്പെടെ 10 പേർക്കാണ് തടവും 1000 രൂപ പിഴയും വിധിച്ചത്.

Related Articles

Latest Articles