Sunday, September 20, 2026

ആൺ വേഷം കെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്; യുവതിക്ക് പത്ത് വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി

മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആണായി ചമഞ്ഞ് തട്ടിക്കൊണ്ട് പോയ കേസിൽ യുവതിക്ക് പത്ത് വർഷം തടവും പിഴയും. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യയ്‌ക്ക് (27) ആണ് പത്ത് വർഷം കഠിന തടവിനും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയും വിധിച്ചത്. ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ്.

കഴിഞ്ഞ ജനുവരിയിണ് കേസിനാസ്പദമായ സംഭവം നടന്നത്. ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സന്ധ്യ സൗഹൃദമുണ്ടാക്കി. തുടർന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഒൻപത് ദിവസം പെൺകുട്ടി ഇവർക്കൊപ്പമായിരുന്നു. കുട്ടിയിൽ നിന്ന് സ്വർണവും പണവും സന്ധ്യ കൈക്കലാക്കി.

സന്ധ്യ പോലീസിന്റെ പിടിയിലാകുമ്പോൾ മാത്രമാണ് ഇവർ സ്ത്രീയായിരുന്നുവെന്ന വിവരം പെൺകുട്ടി തിരിച്ചറിയുന്നത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് സന്ധ്യ.

Related Articles

Latest Articles