Wednesday, May 1, 2024
spot_img

രാജ്യത്ത് നിർബന്ധിത മതപരിവർത്തനം ഭരണഘടനാവിരുദ്ധം; മതസ്വാതന്ത്ര്യത്തിനുള്ള അവകാശം മതപരിവർത്തനത്തിനില്ല! തടയാൻ ശക്തമായ നിയമനിർമ്മാണം ആവശ്യം; സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

ദില്ലി: നിർബന്ധിത മതപരിവർത്തനത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. നിർബന്ധിതമതപരിവർത്തനം ഭരണഘടനാവിരുദ്ധമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.

നിർബന്ധിത മതപരിവർത്തനം തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടികാട്ടിയിരിക്കുകയാണ്. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യത്ത് നടക്കുന്ന നിർബന്ധിത മതപരിവർത്തം തടയുന്നതിനുള്ള നടപടികൾ വിശദീകരിച്ചു കൊണ്ട് ഹ്രസ്വമായ സത്യവാങ്മൂലം ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.

നിർബന്ധിതമതപരിവർത്തനം ഭരണഘടനാ വിരുദ്ധമാണെന്നും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം മതപരിവർത്തനത്തിനില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരം ഏതൊരു പൗരനും ഇഷ്ടമുള്ള മതം സ്വീകരക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സ്വാതന്ത്ര്യം നൽകുന്നുണ്ട്. എന്നാൽ ഈ അവകാശത്തിന്റെ ഭാഗമായി ഏതെങ്കിലും ഒരു വ്യക്തിയെ നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്താൻ ആർക്കും അധികാരമില്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ ചില വിധിപ്രസ്താവങ്ങളും കേന്ദ്രം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

ദുർബലജനവിഭാഗങ്ങളെ പ്രത്യേകിച്ചും വനിതകൾ,സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരെയെല്ലാം ചൂഷണം ചെയ്തും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതപരിവർത്തനം നടത്തുന്നത് തടയാൻ ശക്തമായ നിയമനിർമ്മാണം ആവശ്യമാണ് എന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. അത്തരം നിയമനിർമ്മാണങ്ങൾ കൊണ്ടുവരേണ്ടത് സംസ്ഥാനങ്ങളാണ്. നിലവിൽ ഒഡീഷയും കർണാടകയും ഗുജറാത്തും ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഉൾപ്പടെ 9 സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ നിയമം ഉണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഈ നിയമങ്ങളെല്ലാം ഭരണഘടനാപരമായി സാധുവാണെന്നും കേന്ദ്രം വിശദീകരിച്ചു.

രാജ്യത്ത് സംഘടിതമായി മതപരിവർത്തനം നടക്കുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ആവശ്യമുള്ള സാഹചര്യങ്ങളിൽ കൂടുതൽ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു.

Related Articles

Latest Articles