കുറ്റ്യാടി: കോഴിക്കോട് കക്കട്ടിൽ കോപ്പറേറ്റീവ് ബാങ്ക് തളീക്കര ശാഖാ മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പി. കെ. ഗനീഷ് കുമാറിനെയാണ് (50) വീടിന് സമീപത്തുള്ള മുറുവശേരി വായനശാലയിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ കുറ്റ്യാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കടുത്ത സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഇദ്ദേഹം ജീവനൊടുക്കിയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

