Tuesday, November 3, 2026

കൊച്ചിയിൽ സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ; പിടിയിലായത് സിറ്റി എ ആർ ക്യാമ്പിലെ അമൽദേവ്

കൊച്ചി: എറണാകുളത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ. സിറ്റി എ ആർ ക്യാമ്പിലെ അമൽദേവ് ആണ് അറസ്റ്റിലായത്. ഞാറക്കൽ സ്വദേശി നടേശന്റെ വീട്ടിലാണ് കവർച്ച നടന്നത്.

പരാതിക്കാരന്റെ മകന്റെ ഭാര്യയുടെ സ്വർണമാണ് പ്രതി കവർച്ച ചെയ്തത്. പ്രതിയായ പോലീസുകാരന്‍ കുറ്റം സമ്മതിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Related Articles

Latest Articles