പാലക്കാട് : പാലക്കാട് വിത്തനശ്ശേരിയിൽ മകനെ വെട്ടിക്കൊന്ന ശേഷം അച്ഛൻ ജീവനൊടുക്കി. നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകൻ മുകുന്ദനെ വെട്ടിക്കൊന്നശേഷം തൂങ്ങിമരിച്ചത്.
ഇന്നലെ രാത്രിയോടെയായിരുന്നു അരുംകൊല നടന്നത്. രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നെന്മാറ പോലീസ് തുടരന്വേഷണം നടത്തും.

