കോഴിക്കോട് : കൊറോണയുടെ പശ്ചാത്തലത്തില്‍ ബിവറേജസ് ഷോപ്പുകളില്‍ തിരക്ക് കൂടുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലായിടത്തും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ബിവറേജസ് പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതുസംബന്ധിച്ച് വിമര്‍ശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രവചനം .
നിലവില്‍ ഒരു ബിവറേജസ് ഷോപ്പ് പോലും അടച്ചിടേണ്ട എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

