Sunday, May 5, 2024
spot_img

കൊറോണ വൈറസ്; സ്മാർട്ട് ഫോണുകൾക്കും ടെലിവിഷനും വില ഉയരും

ചൈനയിലെ കൊറോണ വൈറസ് ബാധ സ്മാ‍ര്‍ട്ട്ഫോണുകളുടെയും ടിവി പോലുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയും വില ഉയ‍ര്‍ത്തുമോ? കൊറോണ വൈറസ് ബാധ എങ്ങനെയാണ് ഇന്ത്യയിൽ സ്മാ‍ര്‍ട്ട് ഫോൺ, ടെലിവിഷൻ എന്നിവയയുടെ വില വ‍ര്‍ധനയ്ക്ക് വഴിയൊരുക്കുന്നത്. 75 ശതമാനം ഇന്ത്യൻ കമ്പനികളും സ്മാർട്ട്ഫോണുകളും ടെലിവിഷനും ഒക്കെ നിർമിക്കുന്നതിനായി ചൈനീസ് കോംപോണൻറുകളെയാണ് ആശ്രയിക്കുന്നത്. സ്മാ‍ര്‍ട്ട് ഫോണുകൾക്കായി 85 ശതമാനം ഉത്പാദകരും ചൈനയെ തന്നെയാണ് ആശ്രയിക്കുന്നത്. ടിവി പാനലുകൾ, ഓപ്പൺ സ‍ര്‍ക്യൂട്ട് ബോ‍ര്‍ഡുകൾ, എൽഇഡി ചിപ്പുകൾ എന്നിവയുടെ എല്ലാം ഇറക്കുമതി ചൈനയിൽ നിന്നാണ്.

കൊറോണ വൈറസ് ബാധ മൂലം ചൈനയിലെ ഫാക്ടറികൾ അടച്ചിരിക്കുന്നതിനാൽ ഇത്തരം ഉത്പന്നങ്ങൾ എത്തുന്നതിനും തടസമുണ്ട്. ചൈനയുടെ വ്യാപാര രംഗം പൂ‍ര്‍ണമായും മന്ദീഭവിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇന്ത്യൻ സ്മാ‍ര്‍ട്ട്ഫോൺ, ടെലിവിഷൻ ഉത്പാദക കമ്പനികൾ നിലവിലെ സാഹചര്യത്തിൽ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ തയ്യാറെടുത്തിരിക്കുകയാണ്. ഇത് വില വർധനയിലേക്ക് നയിച്ചേക്കും എന്നാണ് സൂചന.

Related Articles

Latest Articles