Thursday, September 24, 2026

ആം ആദ്മി പാർട്ടി; പഞ്ചാബിൽ എക്സൈസ് നയത്തിൽ അഴിമതി ; ഗവർണറെ കണ്ട് പരാതി നൽകി ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ സുഖ്‌ബീർ സിംഗ് ബാദൽ

 

പഞ്ചാബ് : പഞ്ചാബിൽ ആം ആദ്മി പാർട്ടി 500 കോടി രൂപയുടെ അഴിമതി നടത്തിയതായി ചൂണ്ടിക്കാട്ടി സി ബി ഐ അന്വേഷണം വേണമെന്ന് ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ സുഖ്‌ബീർ സിംഗ് ബാദൽ. ഗവർണ്ണർ ബൻവാരിലാൽ പുരോഹിതിനാണ് പരാതി നൽകിയത് . എക്സൈസ് അഴിമതി പുറത്തു കൊണ്ടുവരാൻ നിവേദനത്തിൽ പറയുന്നു.

ആം ആദ്മി പാർട്ടി സംസ്ഥാനത്ത് നടത്തിയ വൻ അഴിമതികളുടെ ചുരുൾ ഓരോന്നായി അഴിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സമാന രീതിയിലുള്ള അഴിമതി നടത്തിയ മനീഷ് സിസോദിയ ഉൾപ്പെടുന്ന നേതാക്കൾക്കെതിരെ കേസ് നിലനിൽക്കുമ്പോഴാണ് പഞ്ചാബിലും ആം ആദ്മി പാർട്ടിക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്.

അഴിമതി വിരുദ്ധ പാർട്ടിയെന്ന് പറഞ്ഞു അധികാരത്തിലെത്തിയ എ എ പി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ബാദൽ ആരോപിച്ചു . ഇന്നലെ അരവിന്ദ് കെജ്രിവാളിനും എ എ പിയ്ക്കുമെതിരെ മുൻ ഉപദേഷ്‌ടാവ്‌ അണ്ണാ ഹസാരെ ആഞ്ഞടിച്ചിരുന്നു.

Related Articles

Latest Articles