Friday, October 2, 2026

ഓര്‍മ ശക്തി മുതൽ സന്തോഷത്തിന് വരെ ‘കട്ടന്‍ കാപ്പി’: ഇന്ന് ലോക കോഫി ദിനം

ഓരോരുത്തരുടെയും ദിവസം തുടങ്ങുന്നത് തന്നെ ഒരു കാപ്പിയിൽ നിന്നായിരിക്കും. പാല്‍ക്കാപ്പി കുടിക്കുന്നവരും, കട്ടന്‍കാപ്പി കുടിക്കുന്നവരും ഉണ്ട്. എന്നാൽ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ നല്ലത് കട്ടന്‍കാപ്പി(Coffee) തന്നെയാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. നിങ്ങൾക്ക് അറിയാത്ത കാപ്പിയുടെ പല ആരോഗ്യ ഗുണങ്ങളെ കുറിച്ചും തിരിച്ചറിയണം.

പലപ്പോഴും നമ്മൾ കാപ്പി കുടിക്കുന്നത് ശരീരത്തിന് ഉൻമേഷം ഉണ്ടാകാനാണ്. എന്നാൽ കാപ്പി കുടിക്കുന്നതിലൂടെ കൂടുതല്‍ കായികബലം കൈവരിക്കകൂടി ചെയ്യും എന്നത് അധികം ആര്‍ക്കും അറിയില്ല. മാത്രമല്ല പഠന പ്രകാരം ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഒരു പാനീയമാണ് കട്ടന്‍കാപ്പി. കാപ്പി തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാനുള്ള കഴിവുണ്ട്.

മാനസിക പ്രശ്‌നങ്ങളെ ചെറുക്കുന്നതിനും കട്ടന്‍കാപ്പിക്ക് പ്രത്യേക കഴിവാണുള്ളത്. ടെന്‍ഷന്‍, സ്‌ട്രെസ്, ഡിപ്രഷന്‍ തുടങ്ങിയവ അകറ്റാൻ വളരെ ഉത്തമമാണ്. കട്ടന്‍ കാപ്പി നാഡീവ്യവസ്ഥയെ കൂടുതല്‍ കര്യക്ഷമമാക്കി മാറ്റുകയും, സന്തോഷം നല്‍കുന്ന ഹോര്‍മോണുകള്‍ കൂടുതല്‍ ഉത്പാതിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറം തള്ളുന്നതിനും കട്ടന്‍കാപ്പി ദിവസേന കുടിക്കുന്നതിലൂടെ സാധിക്കും.

Related Articles

Latest Articles