Friday, October 2, 2026

കാര്‍ കത്തി ദമ്പതികൾ മരിച്ച സംഭവം ; വണ്ടിയിൽ സൂക്ഷിച്ചത് പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്

കണ്ണൂർ: കാർ കത്തി ദമ്പതികൾ മരിച്ച സംഭവത്തില്‍ രണ്ട് കുപ്പികളിലായി വണ്ടിയിൽ സൂക്ഷിച്ചത് പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. എന്നാൽ പെട്രോൾ കാറിനുള്ളിൽ സൂക്ഷിച്ചിരുന്നില്ലെന്നാണ് കുടുംബം വ്യക്തമാക്കിയത്.

ഫെബ്രുവരി 2 നായിരുന്നു സംഭവം നടന്നത്. ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചാണ് ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ചത്. റീഷയും പ്രജിത്തും ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടം നടന്ന സമയത്ത് ആറ് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ പിൻ സീറ്റിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടേ നാല് പേര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

Related Articles

Latest Articles