Monday, October 5, 2026

കോടതി ഉത്തരവ് ലംഘിച്ച്‌ ഭാര്യയെ വീണ്ടും മര്‍ദ്ദിച്ചു; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: കോടതി ഉത്തരവ് ലംഘിച്ച്‌ ഭാര്യയെ വീണ്ടും മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. അവിണിശ്ശേരി പെരിഞ്ചേരി തെക്കെ മേപ്പുള്ളി വീട്ടില്‍ സുരേഷ് കുമാറിനെയാണ് നെടുപുഴ എസ്.ഐ. കെ. അനുദാസും സംഘവും അറസ്റ്റ് ചെയ്തത്.

ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള പ്രൊട്ടക്ഷന്‍ ഉത്തരവ് ലംഘിച്ചാണ് ഇയാൾ ഭാര്യയെ വീട്ടില്‍ കയറി ഉപദ്രവിച്ചത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.

ഗ്രേഡ് എസ്.ഐ. അനില്‍, എ.എസ്.ഐ. ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related Articles

Latest Articles