Saturday, October 17, 2026

നൂറു കോടി പിന്നിട്ട് വാക്‌സിനേഷനിൽ ചരിത്രം കുറിച്ച് ഭാരതം; ആരോഗ്യപ്രവർത്തകരെ ആദരിക്കാൻ പ്രധാനമന്ത്രി ആർഎംഎൽ ആശുപത്രിയിൽ

ദില്ലി: വാക്‌സിനേഷനിൽ ചരിത്രം കുറിച്ച് ഭാരതം. ചരിത്രനേട്ടം (Record Vaccination In India) നേടിയത് 279 ദിവസം കൊണ്ടാണ്. ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർ എം എൽ ആശുപത്രിയിലെത്തി. വാക്സിനേഷന്‍ നൂറു കോടി കടക്കുന്നതിന്‍റെ ഭാഗമായി നിരവധി പരിപാടികള്‍ കേന്ദ്രം ആസൂത്രണം ചെയ്തിട്ടുണ്ട്. ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്‌സിൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. ഇന്ന് രാവിലെ 9.47-ഓടെയാണ് രാജ്യത്ത് നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 100 കോടി പൂര്‍ത്തിയാക്കിയത്. ലോകത്ത് ചൈന മാത്രമാണ് ഇതുവരെ നൂറു കോടിയിലധികം ഡോസ് വാക്സിനുകൾ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ എല്ലാ ട്രെയിനുകളിലും വിമാനങ്ങളിലും കപ്പലുകളിലും നൂറ് കോടി നേട്ടത്തെ സംബന്ധിച്ചുള്ള അനൗൺസ്മെന്റുകൾ നടത്തും. അതേസമയം ആഘോഷങ്ങളുടെ ഭാഗമായി ബിജെപി നേതാക്കൾ ഇന്ന് വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളും സന്ദർശിക്കും.

“വാക്‌സിനേഷൻ ഡ്രൈവ്”

സം​സ്ഥാ​ന​ങ്ങ​ള്‍ നേ​രി​ട്ട്​ കമ്പനി​ക​ളി​ല്‍​ നി​ന്ന്​ സം​ഭ​രി​ച്ച​തും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യ​തും അ​ട​ക്കം 97,99,506 സെ​ഷ​നു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ത്ര​യും വാ​ക്​​സി​ന്‍ വി​ത​ര​ണം ചെ​യ്​​ത​ത്. ഡോസിന്‍റെ 65 ശതമാനത്തിലധികം ഗ്രാമപ്രദേശങ്ങളിലാണ് നൽകുന്നത്. ജ​നു​വ​രി 16നാ​ണ്​ ഇ​ന്ത്യ​യി​ല്‍ കോവി​ഡ്​ വാ​ക്​​സി​ന്‍ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ച​ത്. രണ്ടാമത്തെ ഡോസ് കവറേജിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം എട്ടു സംസ്ഥാനങ്ങള്‍ ആറു കോടിയിലധികം ഡോസ് വാക്സിനുകള്‍ നല്‍കിക്കഴിഞ്ഞു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് വാക്സിനേഷനില്‍ മുന്നില്‍.

അതേസമയം ഇതുവരെ വാക്‌സിനേഷൻ ഡ്രൈവിന്റെ ഭാഗമാകാത്തവർ എത്രയും വേഗം ഇതിൽ പങ്കാളികളാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും അഭ്യർത്ഥിച്ചിട്ടുണ്ട്. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “രാജ്യം പ്രതിരോധ വാക്‌സിനേഷനിൽ സെഞ്ച്വറി തികയ്ക്കാനിരിക്കുകയാണ്. ഈ സുവർണ്ണ നിമിഷത്തിന്റെ ഭാഗമാകുവാൻ, ഇതുവരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത എല്ലാവരോടും അത് സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ചരിത്രം കുറിക്കുന്ന ഇന്ത്യയുടെ ഈ വാക്‌സിനേഷൻ യാത്രയിൽ നിങ്ങളുടെ സംഭാവനകൾ നൽകണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും” മൻസുഖ് മാണ്ഡവ്യ ട്വിറ്ററിൽ കുറിച്ചു.

Related Articles

Latest Articles