Thursday, May 2, 2024
spot_img

കേരളത്തിൽ നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു: ആകെ 11 കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതോടെ രോഗബാധയുള്ളവരുടെ എണ്ണം 11 ആയി. തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും മലപ്പുറത്തെത്തിയ ഒരാള്‍ക്കും തൃശൂര്‍ സ്വദേശിനിക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

കെനിയ, ടുണീഷ്യ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തിയവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത് . കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം കെനിയ, ട്യുണീഷ്യ എന്നിവ ഹൈ റിസ്ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.

ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം, ഇവര്‍ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളില്‍ സംബന്ധിക്കാനോ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

Related Articles

Latest Articles