Monday, October 26, 2026

കേരളത്തില്‍ ഇന്ന് 291 പേര്‍ക്ക് കോവിഡ്; 323 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 291 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 323 പേര്‍ രോഗ മുക്തി നേടി. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂർ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂർ 9, വയനാട് 5, കാസർഗോഡ് 3, പാലക്കാട് 2 എന്നിങ്ങനെയാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്. മരണം ഒന്ന്.
രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 323 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 39, കൊല്ലം 8, പത്തനംതിട്ട 23, ആലപ്പുഴ 16, കോട്ടയം 54, ഇടുക്കി 13, എറണാകുളം 68, തൃശൂര് 27, പാലക്കാട് 2, മലപ്പുറം 12, കോഴിക്കോട് 39, വയനാട് 7, കണ്ണൂര് 10, കാസർഗോഡ് 5 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2398 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്.

Related Articles

Latest Articles