Thursday, October 1, 2026

യൂപിയിൽ തുച്ഛമായ നിരക്കിൽ കോവിഡ് ടെസ്റ്റ് നടത്താം ; കേരളത്തിലോ?

ലക്‌നൗ : കോവിഡ് ആര്‍ടി-പിസിആര്‍ പരിശോധനാ നിരക്ക് കുറയ്ക്കാൻ ഉത്തരവിട്ട് ‌ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 700 രൂപയായാണ് യൂപി സര്‍ക്കാര്‍ കുറച്ചത്. ഡോക്ടര്‍മാര്‍ വീട്ടില്‍ വന്ന് പരിശോധന നടത്തണമെങ്കില്‍ 9,00 രൂപ നല്‍കണം. നിലവില്‍ ഉത്തര്‍പ്രദേശിലെ സ്വകാര്യ ലാബുകളില്‍ 1,600 രൂപയാണ് പരിശോധനാ നിരക്ക്. ആദ്യം 2,500 രൂപയായിരുന്നു ആര്‍ടി പിസിആര്‍ പരിശോധനാ നിരക്ക് ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് കുറച്ച്‌ 1,600 രൂപയാക്കിയത്. മുന്‍പ് , ഡല്‍ഹി, ഉത്തരാണ്ഡ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും കോവിഡ് പരിശോധനാ നിരക്ക് കുറച്ചിരുന്നു. ഡല്‍ഹിയിലും ഗുജറാത്തിലും 800 രൂപയായും ഉത്തരാഖണ്ഡില്‍ 850 രൂപയുമായാണ് പരിശോധനാ നിരക്ക് കുറച്ചത്.

Related Articles

Latest Articles