Sunday, April 28, 2024
spot_img

12,000 കടന്ന് കോവിഡ് കേസുകൾ; XBB.1.16 ആണ് കേസുകളുടെ വർദ്ധനവിന് കാരണമെന്ന് മെഡിക്കൽ വിദഗ്ധർ

ദില്ലി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 12,591 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 20 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഒമിക്രോൺ സബ് വേരിയന്റായ XBB.1.16 ആണ് കേസുകളുടെ വർദ്ധനവിന് കാരണമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ സജീവ കേസുകളുടെ എണ്ണം 65,286 ആണ്. വ്യാഴാഴ്ച 10,827 പേർ രോഗമുക്തി നേടി. നിലവിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കോവിഡ് പ്രോട്ടോകോൾ പിന്തുടരണമെന്നും ബൂസ്റ്റർ ഡോസുകൾ എടുക്കണമെന്നും ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു.

Related Articles

Latest Articles